Advertisment

അന്ത്യാളം പള്ളിയുടെ അള്‍ത്താരയ്ക്ക് മുന്നില്‍ മിന്നുചാര്‍ത്തിയ ഉടന്‍ ജസ്‌നയേയും കൂട്ടി സിജു പാഞ്ഞു; ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയില്‍ അജിത്തിന്റെയും ആതിരയുടെയും വിവാഹമണ്ഡപത്തിലേക്ക്

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

ജിത്ത് ആതിരയ്ക്ക് താലി ചാര്‍ത്തിയ ഉടന്‍ ആദ്യ ആശംസകളുമായി നവവധൂവരന്മാരായ സിജുവും ജസ്‌നയും എത്തിയപ്പോള്‍ കാണികള്‍ക്കും കൗതുകം. കയ്യടിയോടെ ഇരു ദമ്പതികള്‍ക്കും അവര്‍ അനുമോദനങ്ങള്‍ നേര്‍ന്നു. അത്യപൂര്‍വ്വമായ ഈ നവ വധൂവര സംഗമത്തിന് വേദിയായത് പുണ്യപ്രസിദ്ധമായ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രസന്നിധി.

publive-image

ഏഴാച്ചേരി സഹകരണ ബാങ്ക് ജീവനക്കാരനായ സിജു അന്ത്യാളം കുര്യത്ത് ജോസഫിന്റെയും ലീലാമ്മയുടെയും മകനാണ്. മുമ്പ് ഏഴാച്ചേരി ബാങ്കില്‍ ജോലി നോക്കിയിരുന്ന ആതിര ഏഴാച്ചേരി മുട്ടത്തുകുന്നേല്‍ സേതുനാഥിന്റെയും അംബികയുടെയും മകളാണ്. ബാങ്കിലെ സഹപ്രവര്‍ത്തകരായിരുന്ന ഇരുവരുടേയും വിവാഹം ഒറ്റദിവസമായത് യാദൃശ്ചികം മാത്രം.

വ്യാഴാഴ്ച 11 നും 12 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു രണ്ടു വിവാഹങ്ങളും. സിജുവിന്റെ വധു മേലുകാവുമറ്റം കാട്ടുപാറയില്‍ ജോസഫിന്റെയും എല്‍സിയുടെയും മകള്‍ ജസ്‌ന. ആതിരയുടെ വരന്‍ ഉള്ളനാട് ഓടനാട്ട് രമണന്റെയും തങ്കമണിയുടെയും മകന്‍ അജിത്ത്.

publive-image

സിജുവിന്റെയും ജസ്‌നയുടെയും വിവാഹകര്‍മ്മമാണ് ആദ്യം പൂര്‍ത്തിയായത്. പള്ളിയില്‍ നിന്നിറങ്ങിയ ഉടന്‍ ഏഴാച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് അലക്‌സി അലക്‌സാണ്ടര്‍, ഭരണസമിതിയംഗം അനൂപ് ചാലില്‍ എന്നിവരെയും കൂട്ടി സിജുവും ജസ്‌നയും കാവിന്‍പുറം ക്ഷേത്രത്തിലേക്ക് കുതിക്കുകയായിരുന്നു. ക്ഷേത്രത്തിലെ വിവാഹമണ്ഡപത്തില്‍ വധൂവരന്മാര്‍ പരസ്പരം ഹസ്തദാനം നടത്തി ആശംസകള്‍ പങ്കുവച്ചപ്പോള്‍ കാണികള്‍ കയ്യടിച്ചു.

അജിത്തിനും ആതിരയ്ക്കുമൊപ്പം അഞ്ചു മിനിറ്റ് ചിലവഴിച്ച ശേഷം സിജുവും ജസ്‌നയും രാമപുരത്തെ വിവാഹസല്‍ക്കാര വേദിയിലേക്ക് തിരിച്ചു

Advertisment