Advertisment

സേവന പ്രവര്‍ത്തനങ്ങളില്‍ യുവതലമുറ കര്‍മ്മനിരതരാവണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ യുവതലമുറ കര്‍മ്മനിരതരാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കാരുണ്യ പ്രവര്‍ത്തികളിലൂടെ പുതുതലമുറ വളര്‍ന്നു വന്നാല്‍ രാജ്യത്തിന് ഗുണകരമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്‌നേഹക്കൂട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഞ്ചാമത് വാര്‍ഷികവും അഞ്ചാമത് കാരുണ്യ വീടിന്റെ താക്കോല്‍ ദാനവും കാരുണ്യ സംഗമ ഉദ്ഘാടനവും കളത്തിപ്പടിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisment

publive-image

കഴിഞ്ഞ പ്രളയകാലങ്ങളില്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു മലയാളികള്‍ ലോകത്തിന് മാതൃക കാട്ടിയിരുന്നു. അഭിപ്രായങ്ങള്‍ പലതുണ്ടെങ്കിലും ദുരന്തമേഖലകളിലെ മലയാളികളുടെ യോജിപ്പ് അഭിനന്ദനാര്‍ഹമാണ്. അയല്‍ക്കാരന്റെ ദുഃഖം തന്റെയും ദുഃഖമാണെന്നു കരുതുന്നവരാണ് മലയാളികള്‍ എന്നു പല തവണ തെളിയിച്ചിട്ടുണ്ടെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്ന പ്രഥമ അഭയശ്രേഷ്ഠ പുരസ്‌ക്കാരം ജീവകാരുണ പ്രവര്‍ത്തകന്‍ നൂറുദീന്‍ ഷേയ്ക്ക് വയനാടിനും സാമൂഹ്യ പ്രവര്‍ത്തകനുള്ള ആദരവ് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസിനും മന്ത്രി സമ്മാനിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊന്നാട അണിയിച്ചു. ബ്ലഡ് ഡോണേഴ്‌സ് കേരള കോട്ടയം ചാപ്റ്റര്‍, ബീറ്റേഴ്‌സ് വരവിള കരുനാഗപ്പള്ളി, വിക്ടറി ക്ലബ് കരുളായ് മലപ്പുറം, ടീം സൗഹൃദം, കടപ്ര എന്നീ സംഘടനയ്ക്കുള്ള ആദരവും അഞ്ചാമത് കാരുണ്യ വീടിന്റെ താക്കോല്‍ദാനവും മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. കാരാണിയില്‍ ഓമന മോഹനന്‍ മന്ത്രിയുടെ പക്കല്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി.

ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പതിനായിരം രൂപാ വീതം പത്തു പേര്‍ക്കുള്ള ചികിത്സാ സഹായം ടോം മാത്യു അയര്‍ലണ്ടും നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ നിഷ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു.

ഇമാം സാദിഖ് മലാനി, വിനോദ് പെരുംചേരില്‍, രജനി സന്തോഷ്, വി. റ്റി. സോമന്‍കുട്ടി, സുജ, എം ടി കുര്യന്‍, രാജീവ് നെല്ലിക്കുന്നേല്‍, ഗിരീഷ് വടവാതൂര്‍, ബേബി ആന്റണി, ടി വി എസ് സലാം, അനുരാജ് ബി കെ., റാണി സാംജി, നൂറുദ്ദീന്‍ ഷേയ്ക്ക് വയനാട്, എബി ജെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisment