Advertisment

അച്ചാറുകള്‍ വിറ്റ് സഹപാഠിക്ക് വീടൊരുക്കി കുരുന്നുകള്‍

author-image
admin
Updated On
New Update

- ജോമോന്‍ മണിമല

Advertisment

ഹപാഠിക്ക് വീടൊരുക്കാന്‍ അച്ചാറുകള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുകയാണ് മണിമല സെന്‍െറ് ജോര്‍ജ് ഹൈസ്കൂള്‍ . സ്കൂള്‍ ആരംഭിച്ച് നൂറു വര്‍ഷം തികയുകയാണ് ജനുവരി 22ന് .

ജൂബിലിയോടനുബന്ധിച്ച് വ്യത്യസ്തമായതെന്തെന്കിലും ചെയ്യണമെന്ന് സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കൊച്ചുപറന്പിലിന്‍െറ നേത്രുത്വത്തില്‍ തീരുമാനിക്കുകയായിരുന്നു . ഇതിനെത്തുടര്‍ന്നാണ് വീടില്ലാത്ത സ്കൂളിലെ ഒരു കുട്ടിക്ക് വീടു നിര്‍മ്മിച്ച് നല്‍കുന്നത് .

publive-image

ഇതിനായി കുട്ടികളും അധ്യാപകരും അവരെ സഹായിക്കുവാന്‍ പി.റ്റി.എ യും ഒത്തുചേരുകയായിരുന്നു . വീട് പണിയുന്നതിനുള്ള പണം കണ്ടെത്താന്‍ അച്ചാറുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ തീരുമാനിക്കുകയായിരുന്നു .

കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നും കൊണ്ടുവന്ന ഓമയ്ക്ക , ളൂബിക്ക ഉള്‍പ്പെടെയുള്ളവ കൊണ്ടാണ് ആദ്യം അച്ചാറുകള്‍ തയ്യാറാക്കിയത് . അച്ചാറിന് ആവശ്യക്കാരേറിയതോടെ വന.വകുപ്പില്‍ നിന്നും ലേലം പിടിച്ച് കൊണ്ടുവന്ന 500 കിലോയോളം നെല്ലിക്കയും അച്ചാറിട്ടു . കെമിക്കലുകള്‍ ഒന്നും ചേര്‍ക്കാതെയുള്ള നാടന്‍ അച്ചാറിന് ആവശ്യക്കാരേറെയാണ് .

മണിമലയിലേയും സമീപത്തേയും പള്ളികളില്‍ ഞായറാഴ്ച ദിവസം കുട്ടികള്‍ അച്ചാറുകള്‍ 60 രൂപയ്ക്ക് വില്‍പ്പന നടത്തുകയാണ് . അയല്‍ക്കൂട്ടങ്ങള്‍ വഴിയും വില്‍പ്പനയുണ്ട് .ജനുവരി 22 മുതല്‍ 27 വരെയാണ് സെന്‍െറ് ജോര്‍ജ് ഹൈസ്കൂളിന്‍െറ ശതാബ്ദി ആഘോഷം .

Advertisment