Advertisment

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ ഉമ്മന്‍ചാണ്ടി പ്രഭാഷണം നടത്തും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പതിനാലാമത്‌ ഡോ. കെ. ആര്‍. നാരായണന്‍ മെമ്മോറിയല്‍ പ്രഭാഷണ പരമ്പരയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഭാഷണം നടത്തും.

14-ാം തീയ്യതി വെള്ളിയാഴ്‌ച 11 മണിക്ക്‌ ജോസഫ്‌ ചാഴിക്കാട്ട്‌ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ കിഴക്കേകുറ്റ്‌ അധ്യക്ഷത വഹിക്കുകയും, സെക്രട്ടറി പ്രൊഫസര്‍ സ്റ്റീഫന്‍ മാത്യു സ്വാഗതവും, പ്രിന്‍സിപ്പള്‍ ഡോ. ഷൈനി ബേബി ആമുഖപ്രസംഗവും, വൈസ്‌ പ്രസിഡന്റ്‌ അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടന്‍ നന്ദിയും അറിയിക്കും.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുള്ളവര്‍ എത്തിച്ചേരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

Advertisment