Advertisment

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ മെരിറ്റ്‌ ഡേ ആഘോഷിച്ചു

New Update

ഉഴവൂര്‍:  ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ മെരിറ്റ്‌ ഡേ-2018 അഡ്വ. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. മാനേജര്‍ റവ.ഫാ. അലക്‌സ്‌ ആക്കപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ ഐ.പി.എസ്‌ മുഖ്യപ്രഭാഷണം നടത്തി, പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി  ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.

Advertisment

publive-image

എം.ജി. യൂണിവേഴ്‌സിറ്റി ബിരുദതലത്തില്‍ ബി.എ. ഇംഗ്ലീഷ്‌ വൊക്കേഷണല്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക്‌ ജേതാവായ റോഷ ബി. റോയിക്ക്‌ പി.റ്റി.എ. സ്‌പോണ്‍സര്‍ ചെയ്‌ത ഗോള്‍ഡ്‌ മെഡലും മാനേജ്‌മെന്റ്‌ വക പ്രത്യേക പുരസ്‌കാരവും നല്‍കി അനുമോദിച്ചു. വിവിധ ഡിഗ്രിപ്രോഗ്രാമുകളില്‍ എ പ്ലസ്‌,  എ ഗ്രേഡ്‌ കരസ്ഥമാക്കിയവരെ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു.

കൂടാതെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്യാഷ്‌ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്‌തു. സ്‌പോര്‍ട്‌സ്‌, എന്‍.സി.സി., എന്‍. എസ്‌. എസ്‌. മേഖലകളില്‍ മികച്ച പ്രവര്‍ത്തനെ കാഴ്‌ചവച്ചവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.

യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ മികച്ച റാങ്കുകള്‍ കരസ്ഥമാക്കിയവരെയും നിലവാരമുളള പ്രൊജക്‌ടുകള്‍ സമര്‍പ്പിച്ചവരെയും പി.റ്റി.എ. പ്രത്യേകം അനുമോദിച്ചു. എന്‍ഡോവ്‌മെന്റ്‌ കണ്‍വീനറും വൈസ്‌പ്രിന്‍സിപ്പലുമായ പ്രൊഫ. ജോസ്‌ തോമസ്‌ പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹരായവരുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു.

ബര്‍സാര്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, പി.റ്റി.എ. വൈസ്‌ പ്രസിഡന്റ്‌  ജോയി ഫിലിപ്പോസ്‌, സ്റ്റുഡന്‍സ്‌ കൗണ്‍സില്‍ ചെയര്‍മാന്‍  അതുല്‍ എം ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. റാങ്ക്‌ ജേതാവായ  റോഷ ബി. റോയ്‌ കോളേജിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ചടങ്ങിന്‌ വൈസ്‌  പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്‌ നന്ദി പ്രകാശിപ്പിച്ചു.

പരിപാടികള്‍ക്ക്‌   ജയിസ്‌ കുര്യന്‍,  രഞ്‌ജിത്ത്‌ റ്റി. കോര,  അമ്പിളി കാതറിന്‍ തോമസ്‌,  റ്റിന ജോസ്‌,  ശ്രുതി എല്‍സ ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment