Advertisment

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം യുഡിഎഫിന് എതിരായി മത്സരിക്കും എന്നത് മോൻസ് ജോസഫിന്റെ ആഗ്രഹം മാത്രമാണെന്ന് സ്റ്റീഫൻ ജോർജ്

New Update

കോട്ടയം:  കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം യുഡിഎഫിന് എതിരായി മത്സരിക്കും എന്നത് മോൻസ് ജോസഫിന്റെ ആഗ്രഹം മാത്രമാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ.

Advertisment

publive-image

പാലാ ഉപതെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയെ ഉൾപ്പെടെ നിർത്തി യുഡിഎഫിനോട് കടുത്ത രാഷ്ട്രീയ വഞ്ചന കാട്ടിയ മോൻസ് ജോസഫ് ഇപ്പോൾ യുഡിഎഫിന്റെ സംരക്ഷകനായി രംഗത്തുവരുന്നത് ഇരട്ടത്താപ്പാണ്.

കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ മാണി നിർദേശിക്കുന്ന സ്ഥാനാർഥി തന്നെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

Advertisment