Advertisment

കെ എം മാണി കാർഷിക പ്രശ്നങ്ങൾ തൊട്ടറിഞ്ഞ് പരിഹരിച്ച നേതാവ് - സ്റ്റീഫൻ ജോർജ്

New Update

കോട്ടയം:  കെ എം മാണിയെപ്പോലെ കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞു മനസ്സിലാക്കിയിട്ടുള്ള മറ്റൊരു നേതാവ് ഉണ്ടായിട്ടില്ലെന്ന് കേരള കോൺഗ്രസ്‌ (എം ) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ പ്രസ്താവിച്ചു. കോട്ടയത്ത്‌ കേരള കോൺഗ്രസ്‌ (എം) ഓഫീസിൽ ചേർന്ന കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കെ എം മാണി സർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

Advertisment

publive-image

കേരളത്തിലെ കര്ഷകന് സമൂഹത്തിൽ അന്തസും അഭിമാനവും വളർത്തിയത് കെ എം മാണി സാറിന്റെ കാർഷികോന്മുഖമായ ബഡ്ജറ്റുകൾ ആണെന്ന് സ്റ്റീഫൻ ജോർജ് അഭിപ്രായപ്പെട്ടു. കാർഷിക വിളകൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് ആവശ്യമായ നടപിടികൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

സമ്മേളനത്തിൽ കർഷക യൂണിയൻ (എം) സംസ്ഥന പ്രസിഡന്റ് റെജി കുന്നംകോട്ട് അധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, സാം ഈപ്പൻ, ജോൺ പുളിക്കപ്പറമ്പിൽ, കെ പി ജോസഫ്, ജോസ് നിലപ്പന, മാത്തച്ചൻ പ്ലാത്തോട്ടം, ജോയ്‌ നടയിൽ, അലോഷ്യസ് എബ്രാഹം, രാജൻ ഏഴംകുളം, പ്രേംചന്ദ് മാവേലി, ബേബി മാത്യു, ബേബി കറുകമാലിൽ, ടോമി എടയോടി, കെ വി തോമസ്, ജോസ് മുതുകാട്ടിൽ,

സണ്ണി പുതുശ്ശേരിൽ, അപ്പച്ചൻ നെടുമ്പിള്ളിൽ, തങ്കച്ചൻ വാലുമ്മേൽ , ജോസ് മുതുകാട്ടിൽ, സിബിച്ചൻ കാരശ്ശേരി, സേവ്യർ കളരിമുറി, അൽഫോൻസ് കെ ഫ്, ജോസ് ഉള്ളാട്ടിൽ , കെ എസ് സെബാസ്റ്റ്യൻ , തോമസ് നീലിയറ എന്നിവർ പ്രസംഗിച്ചു.

Advertisment