Advertisment

കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി ഓർമ്മയായിട്ട് നൂറ് ദിനം

New Update

കോട്ടയം: കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി ഓർമ്മയായിട്ട് നൂറ് ദിനം. തങ്ങളുടെ എം. എൽ. എ ഉണ്ടായിരുന്നെങ്കിൽ ഈ ദുർഘട വേളയിൽ സഹായവുമായി എത്തുമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റിലൂടെ നൂറ് കണക്കിന് നിരാലംബരുടെ കണ്ണീരൊപ്പാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

Advertisment

പ്രളയ സമയത്ത് അദ്ദേഹവും സഹോദരൻ തോമസ് കെ. തോമസും ചേർന്ന് പരമാവധി സഹായം നല്കിയിരുന്നു. കൊറോണാ വ്യാപനത്തിനെ തടയുവാൻ ലോക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ അഭാവം തിരിച്ചറിയുന്നതായി ഷാജി തോട്ടുകടവിൽ, അജി കോശി , ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു.

publive-image

ഉത്തമ പൊതുപ്രവർത്തകനെയാണ് തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമായതെന്നാണ് മുഖ്യമന്ത്രിയും കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും ഉത്തമ ഉദാഹരണമായിരുന്നു തോമസ് ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തോമസ് ചാണ്ടിയുടെ മരണവിവരം അറിഞ്ഞ് പറഞ്ഞത്.

രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം സൂക്ഷിച്ചയാളാണ് തോമസ് ചാണ്ടിയെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചത്.

ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചുമതലയിൽ നിരവധി സാമൂഹ്യക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് നടത്തി വരുന്നത്.

കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ച് അടിയന്തിര പരിഹാരം കാണുന്നതിന് ട്രസ്റ്റ് വൈസ് ചെയർമാൻ തോമസ് കെ. തോമസ് പരമാവധി ശ്രമിക്കുന്നുണ്ട്. സഹോദരൻ തുടങ്ങിവെച്ച പ്രസ്ഥാനം അഭംഗുരം തുടരുവാൻ ആണ് കുടുംബാംഗങ്ങളുടെ ലക്ഷ്യം.

Advertisment