Advertisment

വളയിട്ട കൈകളാൽ രണ്ട് ഏക്കർ തരിശ് ഭൂമിയിൽ ഇനി വിളവ്

New Update

പാലാ: ഉഴവൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ ഒരു കൂട്ടം സ്ത്രീകളുടെ സംഘശക്തിയാൽ പത്ത് വർഷത്തിലധികമായി തരിശ് കിടന്ന ഭൂമിയീൽ കൃഷി ആരംഭിച്ചു. പാണാത്ത് ഗിരിജയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കപ്പ, വാഴ, എന്നിവയും ഇടവിളയായി കൂർക്കം, പയർ, ചീര, വെള്ളരി എന്നിവയാണ് കൃഷി ചെയ്യുന്നത്.

Advertisment

publive-image

കാട്കയറികിടന്ന സ്ഥലം വെട്ടിത്തെളിച്ച്, കിളച്ച് ഒരുക്കിയാണ് കൃഷി ഭൂമിയാക്കി ഒരുക്കിയിടത്തത്.കൃഷി ഇറക്കിന്റെ ഉദ്ഘാടനം നാലാം വാർഡ് മെമ്പർ ഡോ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.

വാർഡ്മെമ്പർ അനീസ് മാത്യു, ബെൻസിബിജു,ഗീതാമണി രഘു,ബിൻസി സണ്ണി,ഷൈലജാ നാരായണൻ, സുജാത സുരേന്ദ്രൻ,മിനിതങ്കച്ചൻ,സതി വിജയൻ, ശ്രീജാ ഷാജി,പെണ്ണമ്മ ബേബി എന്നിവരാണ് രണ്ട് ഏക്കറിലെ സ്ത്രീ കൃഷിക്കാർ.

Advertisment