Advertisment

ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി

New Update

കോട്ടയം:  ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജിലെ എന്‍.എസ്സ്.എസ്സ് യൂണിറ്റിന്റെയും, ആന്റിനാര്‍ക്കോട്ടിക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധദിനാചരണം നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. മെര്‍ലി കെ. പുന്നൂസ് സ്വാഗതം ആശംസിച്ചു.

Advertisment

publive-image

അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. ഡോ. മാത്യു കുരീത്തറ ലഹരിവിരുദ്ധ സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ലഹരിയുടെ ഉപയോഗം എങ്ങനെ തടയാമെന്നും, മനുഷ്യവര്‍ഗത്തെ തിന്മയിലേക്ക് നയിക്കുന്ന ലഹരി വസ്തുക്കളെക്കുറിച്ചും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ആന്റി നാര്‍ക്കോട്ടിക് ദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി.

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് നിര്‍മ്മിച്ച 'വിരാമം' എന്ന സിനിമയുടെ പ്രദര്‍ശനവും നടത്തി. ആന്റിനാര്‍ക്കോട്ടിക് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ പ്രൊഫ. മിന്നി ഫിലിപ്പ് യോഗത്തിന് കൃതജ്ഞത അര്‍പ്പിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അഭിഷേക് തോമസ്, എന്‍.എസ്.എസ്. വോളന്റിയര്‍ സെക്രട്ടറിമാര്‍, ആന്റി നാര്‍കോട്ടിക് ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി.

Advertisment