Advertisment

ഉഴവൂർ കോളേജ് കോമേഴ്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം: ഉഴവൂർ കോളേജ് കോമേഴ്സ് വിഭാഗം പൂർവ വിദ്യാർഥി സംഗമം ഒക്ടോബർ 2 ബുധനാഴ്ച കോളേജിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജോസഫ് തോമസ് സംഗമം ഉദ്ഘാടനം ചെയ്തു. കോമേഴ്സ് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് ജോസ് ചാണ്ടി അധ്യക്ഷത വഹിച്ചു.

Advertisment

publive-image

വൈസ് പ്രിൻസിപ്പൽ ഡോ. ബെന്നി കുര്യാക്കോസ് കോമേഴ്സ് വിഭാഗം മേധാവി ഡോ.ജിഷാ ജോർജ് പ്രോഗ്രാം കോർഡിനേറ്റർമാരായ അഭിഷേക് തോമസ് കുര്യൻ വി ജോൺ എന്നിവർ സംസാരിച്ചു. മുൻ അദ്ധ്യാപകരായ വി.കെ ജോൺ , ഡോ . വി.എസ് ജോസ് , കെ.സി അബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പൂർവ്വ വിദ്യാർത്ഥികളുടെ പരിചയപ്പെടുത്തലും, നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഭാഗ്യശാലികൾക്ക് സമ്മാനദാനവും നിർവഹിച്ചു.

Advertisment