Advertisment

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം

New Update

ഉഴവൂര്‍:  ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് സാമ്പത്തികശാസ്ത്രവിഭാഗത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്നസുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജനുവരി 3ന് നടത്തി. സമ്മേളനത്തില്‍ മദ്രാസ്ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഡോ. കെ. നാരായണകുറുപ്പ് മുഖ്യാതിഥിആയിരുന്നു.

Advertisment

publive-image

1968 മുതല്‍ ബി.എ. ഇക്കണോമിക്‌സ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങില്‍മുന്‍ പ്രിന്‍സിപ്പല്‍മാരായ പ്രൊഫസ്സര്‍ വി.പി. തോമസുകുട്ടി, പ്രൊഫ. ബാബു തോമസ് മുന്‍അധ്യാപകരായിരുന്ന പ്രൊഫ. എം.സി. പീറ്റര്‍, പ്രൊഫ. ജോജോ ജോസഫ് കോര, പ്രൊഫ. സി.ജെ.സ്റ്റീഫന്‍, പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ആദരിച്ചു.

1982-84 പി.ഡി.സി. ബാച്ച് വിദ്യാര്‍ത്ഥി ശ്രീ. അലക്‌സാണ്ടര്‍ ചേന്നാത്തില്‍ കടുത്തുരുത്തിസമര്‍ത്ഥരായ നാല് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. വിവിധബാച്ചുകള്‍ ഒരു ലക്ഷം രൂപ ജൂബിലി ആഘോഷ പരിപാടികള്‍ക്കായി സമാഹരിച്ചു നല്‍കി.

സമ്മേളനത്തോടനുബന്ധിച്ച് സ്‌നേഹവിരുന്ന് ഉണ്ടായിരുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് പ്രകാശ് മൂത്തേടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ് സ്റ്റീഫന്‍ ജോര്‍ജ്, മുന്‍ എം.എല്‍.എ. ,പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി രാജു, പ്രൊഫ. ജോജോ ജോസഫ് കോര, എം.സി.കുര്യാക്കോസ്, സിറിയക്ക് കല്ലട, ബേബി ജോസഫ് ചെറുകര, പ്രൊഫ. പ്രിന്‍സ് ജോസഫ്,പ്രൊഫ. തോമസ് കെ.സി. എന്നിവര്‍ സംസാരിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ കേരളത്തില്‍ വ്യവസായമേഖലയിലെ സാധ്യതകളും, വെല്ലുവിളകളും എന്ന വിഷയത്തില്‍ ഏകദിന ഇന്റര്‍കോളേജിയേറ്റ് പാനല്‍ ചര്‍ച്ചഡിസംബര്‍ 16ന് സംഘടിപ്പിച്ചു.

ഇക്കണോമിക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇന്‍ഡോ-യു.എസ.്ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായിരുന്ന ശ്രീ. സി.സി. തിയോഫിന്‍ ചാമക്കാല,എറണാകുളം സി.പി.പി.ഐ. ചീഫ് ഇക്കണോമിസ്റ്റ് ഡോ. മാര്‍ട്ടിന്‍ പാട്രിക്, കാലിക്കട്ട്യൂണിവേഴ്‌സിറ്റി ഡോ. ജോണ്‍ മത്തായി, സെന്റര്‍ ഡയറക്ടര്‍ ഡോ. ഷൈജന്‍ ഡേവിഡ്,കെ.എസ്.ഐ.ഡി.സി. എറണാകുളം എ.ജി.എം. എറണാകുളം ജോസ് കുര്യന്‍, കൊച്ചിന്‍ ചേമ്പര്‍ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി റിസര്‍ച്ച് അസ്സോസിയേറ്റ് അരുണ്‍ പി.എസ്., വ്യാപാരിവ്യവസായി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു.

പ്രൊഫ.പ്രിന്‍സ് ജോസഫ്, പ്രൊഫ. തോമസ് കെ സി, അരുണ്‍ രവീന്ദ്രന്‍, അനു ജോസ് ഇ., കാജല്‍ മരിയ റ്റോം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisment