Advertisment

ഉഴവൂര്‍ കേളേജില്‍ സെമിനാര്‍ നടത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:   ഉഴവൂര്‍ കേളേജ് കോമേഴ്‌സ് വിഭാഗവും മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി കോട്ടയവും സംയുക്തമായി അക്കാഡമിക് പബ്ലീഷിംഗ് ഇന്‍ സോഷ്യല്‍ സയന്‍സ് എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാര്‍ കോളേജില്‍ നടത്തി. പ്രിന്‍സിപ്പല്‍ ? പ്രഫ. ജോസ് തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കേരള യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസറും മുന്‍ പ്രോ. വൈസ് ചാന്‍സലറുമായ ഡോ. എസ്. കെവിന്‍ സെമിനാര്‍ നയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോളേജ് അദ്ധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ജിഷ ജോര്‍ജ്ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്, അമ്പിളി കാതറിന്‍ തോമസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീ. അഭിഷേക് തോമസ്. എന്നിവര്‍ പ്രസംഗിച്ചു.

Advertisment