ബിരുദാനന്തര ബിരുദ ശില്‌പശാല

ബെയ് ലോണ്‍ എബ്രഹാം
Saturday, January 12, 2019

ഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ ജനുവരി 10, 11, 12 തീയതികളില്‍ കായികവിഭാഗം ബിരുദാനന്തര ബിരുദ സിലബസ്‌ പരിഷ്‌കരണം ശില്‌പശാല ആരംഭിച്ചു. പാഠ്യപദ്ധതി തികച്ചും ഫലപ്രാപ്‌തിയിലെത്തുന്നതിനുള്ള പരിഷ്‌കരണ ചര്‍ച്ചകളാണ്‌ കേരള, കാലിക്കറ്റ്‌, എം.ജി, കണ്ണൂര്‍ എന്നീ സര്‍വ്വകലാശാലകളിലെ വിദഗ്‌ധരായ കായികവിഭാഗം അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്നത്‌.

സിലബസ്‌ പരിഷ്‌കരണ ശില്‌പശാലയുടെ ഉദ്‌ഘാടനം എം.ജി. സര്‍വ്വകലാശാല മുന്‍ രജിസ്‌ട്രാറും കായിക വിഭാഗം മേധാവിയുമായ ഡോ. ജോസ്‌ ജയിംസ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. സിന്‍ഡിക്കേറ്റ്‌ മെമ്പര്‍ പ്രൊഫ.പ്രവീണ്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു.

പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി ആമുഖ പ്രഭാഷണം നടത്തി. എം.ജി. സര്‍വ്വകലാശാല എക്‌സ്‌പര്‍ട്ട്‌ കമ്മറ്റി ചെയര്‍മാനും, കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പലുമായ ഡോ. ബെന്നി കുര്യാക്കോസ്‌ സ്വാഗതം ആശംസിച്ചു. ഡോ. അനില്‍ രാമചന്ദ്രന്‍, ഡോ. ജയകുമാര്‍, ജിജോ എം. ജോസഫ്‌ എന്നിവര്‍ സംസാരിച്ചു. അമ്പതോളം പ്രതിനിധികള്‍ ശില്‌പശായില്‍ പങ്കെടുക്കുന്നു.

×