Advertisment

ഉഴവൂര്‍ ഫുട്‌ബോള്‍ നിര്‍മ്മലയ്‌ക്ക്‌

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

ഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ നടന്ന ബിഷപ്പ്‌ കുന്നശ്ശേരി സ്‌മാരക ഓള്‍ കേരള ഇന്റര്‍ കോളേജിയേറ്റ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ നിര്‍മ്മല കോളേജ്‌ മൂവാറ്റുപുഴ വിജയികളായി. എസ്‌.ബി. കോളേജ്‌ ചങ്ങനാശ്ശേരിയെ (3-1)ന്‌ പരാജയപ്പെടുത്തിയാണ്‌ ട്രോഫി കരസ്ഥമാക്കിയത്‌.

publive-image

മൂവാറ്റുപുഴ നിര്‍മ്മല കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. റ്റി.എം. ജോസഫ്‌ ട്രോഫികള്‍ വിതരണം ചെയ്‌തു. വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്‌, ബര്‍സാര്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, പ്രൊഫ. ഫിലിപ്‌സണ്‍ സി ഫിലിപ്പ്‌., പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി, പ്രൊഫ. ജോസ്‌ തോമസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment