Advertisment

ഉഴവൂർ ജയഹിന്ദ് പബ്ലിക് ലൈബ്രറി നവീകരണത്തിനായി ഒരുകോടിരൂപയുടെ സർക്കാർ ഫണ്ട്

New Update

ഉഴവൂർ: ഉഴവൂരീലെ സംസകാരിക പൈതൃകത്തീന്റെ സ്മാരക മായ ജയഹിന്ദ് വായനശാല ഡിജിറ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്തി മൂന്ന്‌ നിലകളിൽ പുനർനിർമ്മിക്കുന്നതിന് ഒരുകോടിരൂപയുടെ ഫണ്ട് സർക്കാർ അനുവദിച്ചു.

Advertisment

മുൻരാഷ്ട്രപതി ഡോക്ടർ കെ.ആർ നാരായണന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുതിയ വായനശാല കെട്ടിടത്തീൽ കെ.ആർ നാരായണൻ സ്മാരക മിനി ഹാൾ, ഡിജിറ്റൽ ലൈബ്രറി മുറി,കുട്ടികൾക്കായിപ്രത്യേകമായി സൗകര്യങ്ങളോടുകൂടിയ ലൈബ്രറി ഉൾപ്പെടെ യുള്ളവയാണ് പുതിയ വായനശാല യീൽ ഉണ്ടാവുക. ലൈബ്രറി ഭരണസമിതി അഡ്വ.മോൻസ് ജോസഫ് എംഎൽഎ വഴി നൽകിയ നിവേദനത്തെ തുടർന്നാണ് ധനമന്ത്രി ഡോ.തോമസ്ഐസ്ക്ക ഫണ്ട് അനുവദീച്ചത്.

ലൈബ്രറി യുടെ പുതിയ കെട്ടിടസമുച്ചയ നീർമ്മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ച് ലഭീക്കുന്നതിന് ഇടപെടൽ നടത്തീയ മോൻസ് ജോസഫ് എംഎൽഎ യെ ലൈബ്രറി പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബന്റെ അദ്ധ്യക്ഷത യീൽ ചേർന്ന് യോഗം അനുമോദിച്ച് നന്ദി രേഖപെടുത്തീ.

യോഗത്തീൽ സെക്രട്ടറി അബ്രാഹം സിറയ്ക്ക്, വൈസ് പ്രസിഡന്റ് അനീൽ ആറുകാക്കൽ, ജോയിന്റ് സെക്രട്ടറി സന്തോഷ് ആറുകാക്കൽ, ഷെറി മാത്യു, സണ്ണികുന്നുംപൂറം , കെ.സീ അലക്‌സാണ്ടർ, പി.ൻ രാമചന്ദ്രൻ, കെ.സീ ജോണി, പ്രീതാ സന്തോഷ്, സിന്ധു.പി. നായർ എന്നിവർ പ്രസംഗിച്ചു. ആദ്യഗഡുവായ ഇരുപത്തിഞ്ചുലക്ഷം രുപകൊണ്ട് നിർമ്മാണം ആരംഭിക്കാൻ ഭരണസമിതി തീരുമാനിച്ചു.

Advertisment