Advertisment

ഉഴവൂര്‍ ബ്ലോക്ക്‌പഞ്ചായത്തിന്‌ 26.47 കോടി രൂപയുടെ വാര്‍ഷിക ബഡ്‌ജറ്റ്‌

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കുറവിലങ്ങാട്‌:  ഉഴവൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിന്‌ 2019-20 സാമ്പത്തിക വര്‍ഷത്തേയ്‌ക്ക്‌ 26 കോടി 47 ലക്ഷം രൂപ വരവും 26 കോടി 30 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ റ്റി. കീപ്പുറം അവതരിപ്പിച്ചു. യോഗത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലില്ലി മാത്യു അദ്ധ്യക്ഷത വഹിച്ചു.

Advertisment

കാര്‍ഷിക മേഖല, മാലിന്യ സംസ്‌ക്കരണം, കുടിവെളളം , ഊര്‍ജസംരക്ഷണം വയോജനക്ഷേമം, വനിതാക്ഷേമം, കുട്ടികള്‍, ഭിന്നശേഷിയുളളവര്‍ എന്നീ മേഖലകളില്‍ മുന്തിയ പരിഗണന ബഡ്‌ജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ പറഞ്ഞു.

നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന്‌ കൂലി ചെലവ്‌ സബ്‌സിഡി ഇനത്തില്‍ 20 ലക്ഷം രൂപയും പാടശേഖരത്തിന്റെ പുറംബണ്ട്‌ നിര്‍മ്മാണത്തിന്‌ 10 ലക്ഷം രൂപയും വനിതാഗ്രൂപ്പുകള്‍ക്ക്‌ പച്ചക്കറി കൃഷിക്ക്‌ സബസിഡി ഇനത്തില്‍ 5 ലക്ഷം രൂപയും ക്ഷീരോല്‍പാദന വര്‍ദ്ധനവിന്‌ ക്ഷീരകര്‍ഷകര്‍ക്ക്‌ പാലിന്‌ സബ്‌സിഡിയായി 35 ലക്ഷം രൂപയും ഗുണമേന്‍മയുളള പോഷകസമൃദ്ധമായ കാലിത്തീറ്റ വിതരണം ചെയ്യുന്നതിന്‌ വെളിയന്നൂരില്‍ വനിതാ ഗ്രൂപ്പുകള്‍ക്ക്‌ കാലിത്തീറ്റ മിക്‌സിംഗ്‌ യൂണിറ്റ്‌ ആരംഭിക്കുന്നതിന്‌ 23.50 ലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്തില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിന്‌ 8.5 ലക്ഷം രൂപയും ഉള്‍പ്പടെ 96 ലക്ഷം രൂപ ഉല്‌പാദന മേഖലയ്‌ക്ക്‌ വകയിരുത്തിയതായി തോമസ്‌ റ്റി കീപ്പുറം അറിയിച്ചു.

കഴിഞ്ഞ ബഡ്‌ജറ്റില്‍ വിഭാവനം ചെയ്‌തിരുന്ന സ്‌മാര്‍ട്ട്‌ വാട്ടര്‍ എ ടി എം -ന്റെ പ്രവര്‍ത്തനം 28/02/2019 ല്‍ ആരംഭിക്കുന്നതാണ്‌. സ്‌ത്രീകളുടെ സാമൂഹ്യ സാമ്പത്തിക പദവി ഉയര്‍ത്തുന്നതിനുളള തൊഴില്‍ സംരഭങ്ങളായ പച്ചക്കറികൃഷി, കാലിത്തീറ്റ മിക്‌സിംഗ്‌ യൂണിറ്റ്‌ ,വനിതാ തൊഴില്‍പരിശീലന കേന്ദ്രം നിര്‍മ്മാണം തുടങ്ങി ഈ മേഖലയ്‌ക്ക്‌ 58 ലക്ഷം രൂപ വകയിരുത്തുന്നു.

ലൈഫ്‌,പി,എം,എ,വൈ ഭവന പദ്ധതികള്‍ക്ക്‌ 5 കോടി 80 ലക്ഷം രൂപയും അങ്കണവാടി നിര്‍മ്മാണം ,അംഗപരിമിതര്‍ക്ക്‌ മുച്ചക്രവാഹനം , ഭിന്നശേഷിയുളള വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോള്‍ഷിപ്പ്‌ തുടങ്ങിയ പദ്ധതികള്‍ക്ക്‌ 41 ലക്ഷം രൂപയും മാഞ്ഞൂര്‍ കുറുപ്പന്തറകടവിന്‌ സമീപവും കാണക്കാരി ചിറക്കുളത്തിന്‌ സമീപവും കുട്ടികളുടെ പാര്‍ക്ക്‌ നിര്‍മ്മാണത്തിന്‌ 10 ലക്ഷം രൂപയും 'കുട്ടികളോടൊപ്പം' പദ്ധതിയുടെ തുടര്‍ പദ്ധതിയ്‌ക്കായി 5 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെ സംഗമത്തിന്‌ 1 ലക്ഷം രൂപയും ,വയോജനങ്ങളുടെ യോഗ പരിശീലനം ,

വയോജനങ്ങള്‍ക്ക്‌ കട്ടില്‍ ,കിഡ്‌നി ഡയാലിസസിന്‌ ധനസഹായം എന്നീ പദ്ധതികള്‍ക്കായി 25 ലക്ഷം രൂപയും ,സ്‌ത്രീകളിലെ തൈറോയ്‌ഡ്‌ രോഗപരിശോധനയ്‌ക്ക്‌ 5 ലക്ഷം രൂപ ,കിഡ്‌നി രോഗികള്‍ക്ക്‌ ഡയാലിസസിന്‌ ധനസഹായമായി 5 ലക്ഷം രൂപ ,കടപ്ലാമറ്റം ഫാമിലി ഹെല്‍ത്ത്‌ ,സെന്ററിന്‌ 15 ലക്ഷം രൂപ ,ഉഴവൂര്‍ കെ.ആര്‍.എന്‍.എം.എസ്‌ ആശുപത്രിയില്‍ സ്വീവേജ്‌ വെയ്‌സ്റ്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ 20 ലക്ഷം രൂപ ഉള്‍പ്പടെ മാലിന്യ സംസ്‌കരണത്തിന്‌ 38 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

ദ്വിതീയ സ്വാന്തന പരിചരണ പരിപാടി ഉള്‍പ്പടെ പാലിയേറ്റീവ്‌ പരിചരണത്തിന്‌ 11 ലക്ഷം രൂപയും പട്ടികജാതി /പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക്‌ സൗരറാന്തല്‍ വിതരണം ചെയ്യുന്നതിന്‌ 3 ലക്ഷം രൂപ ,പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്‌ 22 ലക്ഷം രൂപ ,കോളനികളില്‍ മിനിഹൈമാസ്റ്റ്‌ ലൈറ്റ്‌ സ്ഥാപിക്കുന്നതിന്‌ 10 ലക്ഷം രൂപയും ഉള്‍പ്പെടെ പട്ടികജാതി ക്ഷേമത്തിന്‌ 77,45,000/- രൂപയും പട്ടികവര്‍ഗ്ഗ ക്ഷേമത്തിന്‌ 4,95,000/- രൂപയും വകയിരുത്തുന്നു.

സ്‌കൂളുകളില്‍ നാപ്‌കിന്‍ വെന്റിംഗ്‌ മെഷീന്‍ സ്ഥാപിക്കുന്നതിന്‌ 6.46 ലക്ഷം രൂപയും കുടിവെളള പദ്ധതികള്‍ക്ക്‌ 28 ലക്ഷം രൂപയും സോളാര്‍ സ്‌ട്രീറ്റ്‌ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്‌ 15 ലക്ഷം രൂപയും വൈദ്യുതി മേഖലയ്‌ക്ക്‌ 7 ലക്ഷം രൂപയും ലൈബ്രറികളുടെ നിര്‍മ്മാണത്തിന്‌ 8 ലക്ഷം രൂപ ,കുട്ടികളിലെ കലാവാസന പരിപോഷിപ്പിക്കുന്നതിന്‌ 3.36 ലക്ഷം രൂപയും വകയിരുത്തുന്നു.

യോഗത്തില്‍ ബഹു.കടുത്തുരുത്തി എം എല്‍ എ മോന്‍സ്‌ ജോസഫ്‌ , മുന്‍ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌  സഖറിയാസ്‌ കുതിരവേലി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ  സുനു ജോര്‍ജ്‌ , ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ബിനോയി ചെറിയാന്‍, ലിസ്സി തോമസ്‌,  ആന്‍സമ്മ സാബു , തങ്കമണി ശശി, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ കമ്മറ്റി ചെയര്‍പേഴ്‌സണായ അനിത രാജു ,

ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ലിസി ബേബി, സി.എം. ജോര്‍ജ്ജ്‌, ആന്‍സി ജോസ്‌, ബ്ലോക്ക്‌ മെമ്പര്‍മാരായ മോളി ലൂക്കോസ്‌, വത്സ രാജന്‍, കെ.ആര്‍. ശശീന്ദ്രന്‍, ബിജു പഴയപുരയ്‌ക്കല്‍, ബിജു പാതിരിമലയില്‍, കെ.പി. ജയപ്രകാശ്‌, മേരി ജോസ്‌, നിര്‍മ്മല ദിവാകരന്‍, സെക്രട്ടറി പി.കെ. ദിനേശന്‍, എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Advertisment