Advertisment

ഉഴവൂര്‍ സെന്റ്‌. സ്റ്റീഫന്‍സ്‌ കോളേജില്‍ യോഗാ ദിനാചരണം നടന്നു

New Update

കോട്ടയം:  ഉഴവൂര്‍ സെന്റ്‌. സ്റ്റീഫന്‍സ്‌ കോളേജിലെ എന്‍.എസ്സ്‌.എസ്സ്‌, എന്‍.സി.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര യോഗാ ദിനാചരണം നടത്തി. ജൂണ്‍ 21 രാവിലെ 11.45 ന്‌കോളേജ്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ വിദ്യാര്‍ത്ഥികളുടെ യോഗാവതരണം നടന്നു.

Advertisment

publive-image

എന്‍.സി.സി ഓഫീസര്‍ ലെഫ്‌റ്റനന്റ്‌ ജെയിസ്‌ കുര്യന്റെയും, എന്‍.എസ്സ്‌.എസ്സ്‌ വോളന്റിയറായ സിബി സെബാസ്റ്റ്യന്റെയും നേതൃത്വത്തിലാണ്‌ യോഗാവതരണം നടന്നത്‌.

publive-image

പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ്‌ തോമസ്‌, വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്‌, എന്‍.എസ്സ്‌.എസ്സ്‌ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. മെര്‍ലി കെ പുന്നൂസ്‌, അഭിഷേക്‌ തോമസ്‌, എന്‍.എസ്സ്‌.എസ്സ്‌ വോളന്റിയര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.

Advertisment