Advertisment

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ അദ്ധ്യാപകര്‍ക്കായി അക്കാദമിക്‌ റിട്രീറ്റ്‌ - 2019

New Update

ഉഴവൂര്‍:  ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ അദ്ധ്യാപകര്‍ക്കായി ആന്വല്‍ അക്കാദമിക്‌ റിട്രീറ്റ്‌ 2019 തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ മെയ്‌മാസം 21-ാം തീയതി സംഘടിപ്പിച്ചു. മാനേജര്‍ റവ.ഫാ. അലക്‌സ്‌ ആക്കപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 9.30ന്‌ ആരംഭിച്ച സമ്മേളനത്തിന്‌ പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ്‌ തോമസ്‌ സ്വാഗതം ആശംസിച്ചു.

Advertisment

അഭിവന്ദ്യ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ പിതാവ്‌ അനുഗ്രഹപ്രഭാഷണം നടത്തി. കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ സെക്രട്ടറി ഫാ. ഫില്‍മോന്‍ കളത്ര, ബര്‍സാര്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

അടുത്തവര്‍ഷത്തെ നാക്‌ അക്രിഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നതിനും കോളേജിന്റെ വിവിധ പ്രവര്‍ത്തനമേഖലകളെക്കുറിച്ച്‌ വിശദമായി ചര്‍ച്ചചെയ്യുന്നതിനുമായാണ്‌ അക്കാദമിക്‌ റിട്രീറ്റ്‌ സംഘടിപ്പിച്ചത്‌. എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോസ്‌ ജെയിംസ്‌ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. അടുത്ത അദ്ധ്യയനവര്‍ഷത്തേക്കുള്ള ഗസ്റ്റ്‌ അദ്ധ്യാപകരടക്കം അറുപതോളം അദ്ധ്യാപകര്‍ റിട്രീറ്റില്‍ പങ്കെടുത്തു.

 

Advertisment