Advertisment

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ വായനാദിനാചരണം നടത്തി

New Update

കോട്ടയം:  ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ ഇംഗ്ലീഷ്‌ വിഭാഗം, പൗരസ്‌ത്യ ഭാഷാ വിഭാഗം, ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വായനാദിനാചരണം നടത്തി. പുസ്‌തകവായന പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മാസം നീളുന്ന 'കിതാബി ഡെയ്‌സ്‌' എന്ന തീവ്ര വായനാ യജ്ഞത്തിന്റെ ഉദ്‌ഘാടനവും നടന്നു.

Advertisment

publive-image

പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ്‌ തോമസ്‌ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഹാര്‍പ്പര്‍ ലീയുടെ ടു കില്‍ എ മോക്കിംഗ് ബേഡ്,  Rajani Tilak and Rajani Anuragi എന്നിവര്‍ എഡിറ്റ്‌ ചെയ്‌ത 'സമകാലീന്‍ ഭാരതീയ ദലിത്‌ മഹിളാ ലേഖന്‍' എന്ന ദളിത്‌ സാഹിത്യ സമാഹാരം, യു.കെ. കുമാരന്‍ രചിച്ച 'തക്ഷന്‍കുന്ന്‌ സ്വരൂപം', ഡോ. പി.എം. മധു രചിച്ച 'ഉയിരറിവ്‌' എന്നീ പുസ്‌തകങ്ങള്‍ യഥാക്രമം പ്രൊഫ. ടിന ജോസ്‌, ഡോ. മെര്‍ലി കെ പുന്നൂസ്‌, സിസ്റ്റര്‍ മരീസ എസ്‌.വി.എം., ലൈബ്രേറിയന്‍ ജാസിമുദ്ദീന്‍ എസ്‌. എന്നിവര്‍ അവതരിപ്പിച്ചു.

ദിനാചരണത്തോടനുബന്ധിച്ച്‌ നടത്തുന്ന സാഹിത്യപ്രശ്‌നോത്തരി വിജയി, കിതാബി ഡെയ്‌സ്‌ യജ്ഞത്തിന്റെ അവസാനം തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പുസ്‌തക സ്‌നേഹി, എന്നിവര്‍ക്ക്‌ കുറവിലങ്ങാട്‌ JCI, JJ and JCRT wing സ്‌പോണ്‍സര്‍ ചെയ്യുന്ന ഉപഹാരങ്ങള്‍ നല്‌കുന്നതാണ്‌.

ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന കിതാബിഡെയ്‌സിന്റെ ഭാഗമായി സാഹിത്യ ചര്‍ച്ചാവേദികളും സംവാദങ്ങളും സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്‌ വിഭാഗത്തില്‍ 'ബുക്ക്‌ നൂക്ക്‌' എന്ന പേരില്‍ അദ്ധ്യാപക-അനദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമായി അഞ്ഞൂറിലേറെ പുസ്‌തകങ്ങള്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്‌.

Advertisment