പാലാ: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് (CEERD) ന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 6ന് പരിസ്ഥിതി ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ് പരിസ്ഥിതിദിന സന്ദേശം നല്കി.
കോളേജ് ബര്‍സാര്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത് എല്ലാ വകുപ്പ് മേധാവികള്‍ക്കും ഫലവൃക്ഷതൈകള്‍ നല്‍കുകയും അവ കോളേജില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടുകയും ചെയ്തു. സീര്‍ഡ് ഡയറക്ടര്‍ പ്രൊഫ. കെ.സി. തോമസ്, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.