Advertisment

ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ലെ 1991 - 94 ബാച്ച് ഫിസിക്‌സ് വിദ്യാര്‍ത്ഥികളുടെ പുനസമാഗമം 'റിഫ്‌ലക്ഷന്‍- 94' ശനിയാഴ്ച (13 -07- 2019) ബിഷപ്പ് തറയില്‍ ഹാളില്‍ നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ഷാജി സൈമണ്‍ (സീനിയര്‍ സയന്റിഫിക് എഞ്ചിനീയര്‍, ഐ. എസ് . ആര്‍. ഓ) നിര്‍വഹിക്കുന്നു.

ഈ യോഗത്തില്‍ പ്രൊഫ. ജോസ് തോമസ് (പ്രിന്‍സിപ്പാള്‍) അധ്യക്ഷത വഹിക്കുന്നതും ഫിസിക്‌സ് വിഭാഗം മുന്‍കാല മേധാവികള്‍ ആയിരുന്ന പ്രൊഫ.പി എം അലക്‌സാണ്ടര്‍, പ്രൊഫ.കെ എല്‍ തോമസ് എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കുന്നതുമാണ്. പ്രസ്തുത യോഗത്തില്‍ കോളേജില്‍ നിന്നും വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും ആദരിക്കും.

'റിഫ്‌ലക്ഷന്‍ 94' നോട് അനുബന്ധിച്ച് 12 -07-2019 ( വെള്ളി) കോളേജിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി നാനോ ടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ച് പ്രൊഫ. ജോബി സെബാസ്റ്റ്യന്‍ (ഫിസിക്‌സ് വിഭാഗം, സെന്റ് തോമസ് കോളേജ് കോളേജ് തൃശൂര്‍) പ്രഭാഷണം നടത്തുന്നതായിരിക്കും.

Advertisment