Advertisment

ഉഴവൂര്‍ വോളി ഇന്ന്‌ മുതല്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ ബിഷപ്പ്‌ തറയില്‍, സിസ്റ്റര്‍ ഗൊരേത്തി സ്‌മാരക അഖിലകേരള പുരുഷ-വനിത വിഭാഗം ഇന്റര്‍ കോളേജിയറ്റ്‌ വോളിബോള്‍ ടൂര്‍ണമെന്റുകള്‍ ഇന്ന്‌ ആരംഭിക്കുന്നു.

രാവിലെ 8.00 മണിക്ക്‌ ആരംഭിക്കുന്ന ഉദ്‌ഘാടന മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ആതിഥേയരായ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ ഉഴവൂരിനെ കെ. ഇ. കോളജ്‌ മാന്നാനവും, ബി. പി. സി. കോളേജ്‌, പിറവം, സി. എം. എസ്‌. കോളേജ്‌ കോട്ടയത്തെയും നേരിടുന്നു.

Advertisment