Advertisment

ഉഴവൂര്‍ വോളി: എസ്‌.എന്‍.ജി ചേളന്നൂരും അല്‍ഫോണ്‍സാ പാലായും വിജയികള്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

ഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ നടന്ന ബിഷപ്പ്‌ തറയില്‍ സ്‌മാരക അഖില കേരള പുരുഷ വിഭാഗം ഇന്റര്‍ കോളേജിയറ്റ്‌ വോളിബോള്‍ ടൂര്‍ണമെന്റില്‍ സെന്റ്‌ തോമസ്‌ കോളേജ്‌ പാലായെ പരാജയപ്പെടുത്തി എസ്‌.എന്‍.ജി. കോളേജ്‌ ചേളന്നൂര്‍ (25-21, 25-19, 29-31, 13-25, 15-11) വിജയികളായി.

Advertisment

publive-image

സിസ്റ്റര്‍ ഗൊരേത്തി സ്‌മാരക അഖിലകേരള വനിത വിഭാഗം ഇന്റര്‍ കോളേജിയറ്റ്‌ വോളിബോള്‍ ടൂര്‍ണമെന്റില്‍ കൃഷ്‌ണന്‍ മേനോന്‍ കോളേജ്‌ കണ്ണൂരിനെ പരാജയപ്പെടുത്തി അല്‍ഫോണ്‍സാ കോളേജ്‌ പാലാ (26-24, 25-22, 25-14) ജേതാക്കളായി.

publive-image

വിജയികള്‍ക്ക്‌ കേരളസംസ്ഥാന വോളിബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്‌  ചാര്‍ളി ജേക്കബും മുന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരമായ  എസ്‌.എ. മധുവും ചേര്‍ന്ന്‌ ട്രോഫികള്‍ വിതരണം ചെയ്‌തു. പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി, വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്‌, ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്‌, ബര്‍സാര്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, പ്രൊഫ. ഫിലിപ്‌സണ്‍ സി ഫിലിപ്പ്‌,  ചാക്കോ കെ. തറയില്‍ എന്നിവര്‍ സംസാരിച്ചു.

Advertisment