Advertisment

ഓടി വരൂ, നാട്ടുകരേ, തികച്ചും സൗജന്യമായി ഷോക്കടി വാങ്ങാം ! ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്‌ വക ഷോപ്പിംഗ്‌ കെട്ടിടത്തിലെ അപകടാവസ്ഥയിലുള്ള വൈദ്യുതമീറ്റര്‍

New Update

ഉഴവൂര്‍:  ഗ്രാമപഞ്ചായത്ത്‌ വക ഷോപ്പിംഗ്‌ കെട്ടിടത്തിലെ അപകടാവസ്ഥയിലുള്ള വൈദ്യുതമീറ്റര്‍ മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഉഴവൂര്‍ ചന്തയിലേയ്‌ക്ക്‌ കയറുന്ന പ്രധാന ഇടനാഴിയിലാണ്‌ ഭീഷണി ഉയര്‍ത്തിയ തകര്‍ന്ന വൈദ്യുത മീറ്റര്‍ ബോക്‌സ്‌ ഇടം നേടിയിട്ടുളളത്‌.

Advertisment

publive-image

ഗ്രാമപഞ്ചായത്തിലെ എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള കാര്യാലയം പ്രവര്‍ത്തിക്കുന്നത്‌ ഈ കെട്ടിടത്തിലാണ്‌. കഴിഞ്ഞ ദിവസം ഈ മീറ്റര്‍ ബോക്‌സിന്റെ അരികിലൂടെ നടന്നുപോയ രണ്ട്‌ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ ഷോക്കേറ്റുവെങ്കിലും വന്‍ ദുരന്തമാണ്‌ ഒഴിവായത്‌.

ഈ ഇടനാഴിയിലൂടെയാണ്‌ ഷോപ്പിംഗ്‌ കോംപ്ലിക്‌സില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാഭ്യാസ ഓഫീസിലേയ്‌ക്കും ഗ്രാമസേവകന്റെ ഓഫീസിലേയ്‌ക്കും വനിതകള്‍ അടക്കമുള്ളവര്‍ സഞ്ചരിക്കുന്നത്‌.

ഇത്രയും അപകടാവസ്ഥയിലായ മീറ്റര്‍ സ്ഥിതിചെയ്യുന്നതിന്റെ ഏതാനും അകലായ്‌ണ്‌ കെ.എസ്‌.ഇ.ബിയുടെ സബ്‌ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്‌. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി എടുത്തിട്ടില്ലയെന്ന്‌ നാട്ടുകാര്‍ അറിയിച്ചു.

 

Advertisment