Advertisment

വൈക്കത്ത് ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 17 ന്

New Update

വൈക്കം:  നഗരസഭയിലെ 21 -ാം ഡിവിഷന്‍ (എല്‍.എഫ്. ചര്‍ച്ച് -ജനറല്‍), അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് (പൂവത്തിളപ്പ് -ജനറല്‍), വിജയപുരം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (നാല്‍പ്പാമറ്റം -വനിത) എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 17ന് നടക്കും.

നവംബര്‍ 21 നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശ പത്രികകള്‍ നവംബര്‍ 28 വരെ സ്വീകരിക്കും. സൂക്ഷ്മ പരിശോധന 29ന് നടക്കും. ഡിസംബര്‍ രണ്ടുവരെ പത്രികകള്‍ പിന്‍വലിക്കാം.

21നാണ് ഫലപ്രഖ്യാപനം. മാതൃകാ പെരുമാറ്റച്ചട്ടം 15 ന് നിലവില്‍ വന്നിരുന്നു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എന്‍.ആര്‍. വൃന്ദാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉപതിരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

Advertisment