Advertisment

വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് ആധുനിക മോര്‍ച്ചറി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

വൈക്കം:  വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ ആധുനിക മോര്‍ച്ചറിയുടെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിര്‍വഹിച്ചു.

Advertisment

കാലപ്പഴക്കം മൂലം ഏത് നിമിഷവും തകര്‍ന്നുവീഴാറായ കെട്ടിടത്തിലാണ് നിലവില്‍ മോര്‍ച്ചറി പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ മൃതശരീരങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല.

publive-image

പലപ്പോഴും ബന്ധുക്കള്‍ സ്വാകാര്യ വ്യക്തികളില്‍നിന്നും മൊബൈല്‍ ഫ്രീസര്‍ വാടക്‌യ്ക്ക് എടുത്താണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇല്ലായെങ്കില്‍ വിവിധ ജീവികള്‍ കയറി മൃതദേഹത്തെ വികൃതമാക്കുന്ന സ്ഥിതിയാണുള്ളത്.

പുതുതായി പൂര്‍ത്തിയായ കെട്ടിടത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ക്വസ്റ്റ് തയ്യാറാക്കാനുള്ള പ്രത്യേക റൂം, പോസ്റ്റ്മോര്‍ട്ടം റും, നാല് മൃതദേഹങ്ങള്‍ ഒരേസമയം സൂക്ഷിക്കുവാനുള്ള ഫ്രീസര്‍ യൂണിറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

Advertisment