Advertisment

വന്‍ അഴിമതിയും സ്വജനപക്ഷപാതവും: വൈക്കം കാര്‍ഷിക വികസന സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. പ്രെസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു

New Update

വൈക്കം:  കേരളാ കോണ്‍ഗ്രസ് നേതാവ് പി. ജെ. ജോസഫിന്റെ സഹോദരി പുത്രനും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈക്കം നിയോജകമണ്ഡലം പ്രസിഡന്റുമായ പോള്‍സണ്‍ ജോസഫ് പ്രസിഡന്റായ വൈക്കം കാര്‍ഷിക വികസന സഹകരണ ബാങ്ക് ഭരണസമിതി വന്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ട് കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ കേസെടുത്തു.

Advertisment

publive-image

പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് വലിയതറ, ചെമ്മനത്തുകരയുടേയും ഭാര്യ തെരേസ വര്‍ഗീസിന്റെയും പേരിലും ജോഷി ജോസഫ്, ജോജി ജോസഫ് എന്നീ രണ്ടു സഹോദരന്മാരുടെ പേരിലും വാല്യൂവേഷന്‍ കുറഞ്ഞ കരിനിലം ഈടുവച്ച് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് വാല്യൂവേഷന്‍ കൂട്ടിക്കാണിച്ച് ലക്ഷക്കണക്കിന് രൂപ ലോണ്‍ എടുക്കുകയും പാവപ്പെട്ട കര്‍ഷകര്‍ക്ക് ലഭിേക്കണ്ട സബ്‌സിഡി 10 ലക്ഷം രൂപയോളം സ്വന്തം ലോണിലേയ്ക്ക് ലഭ്യമാക്കുകയും, ചില വനിതാ ഡയറക്ടര്‍മാര്‍ ഹാജരാകാത്ത ഭരണസമിതി യോഗങ്ങളില്‍ ഹാജരായതായി കാണിച്ച് സിറ്റിംഗ് ഫീസ് ഉള്‍പ്പെടെ കൈപ്പറ്റി എന്നതും.

ജോയിന്റ് രജിസ്ട്രാറിന്റെയും അസിസ്റ്റന്റ് രജിസ്ട്രാറിന്റെയും അനുമതി ഇല്ലാതെ വൈക്കം ടൗണില്‍ ബിനാമി ഇടപാടുള്ള വസ്തു ബാങ്കിനെക്കൊണ്ട് എടുപ്പിക്കുന്നതിന് അഡ്വാന്‍സ് നല്‍കിയതും സഹകരണ വകുപ്പിന്റെ നിയമത്തിനും ഭരണഘടനക്കും വിരുദ്ധമായി ഡിപ്പാര്‍ട്ട്‌മെന്റ് അനുമതിയില്ലാതെ ജോസഫ് വിഭാഗത്തിലും ബന്ധത്തിലും പെട്ട ഏഴ് നിയമനങ്ങള്‍ അനധികൃതമായി നടത്തിയതിലും നിയമനത്തിന്റെ പേരില്‍ നടന്ന കോടതി വ്യവഹാരചെലവില്‍ ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തുകയും ചെയ്തതുള്‍പ്പെടെയുള്ള വീഴ്ചകളും അഴിമതിയും സ്വജനപക്ഷപാതവും സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയതിനേതുടര്‍ന്ന് ഭരണസമിതി പിരിച്ച് വിട്ട് സഹകരണ വകുപ്പ് കടുത്തുരുത്തി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഷീബയെ അഡ്മിനിസ്‌ട്രേന്ററായി ചുമതലപ്പെടുത്തി.

Advertisment