Advertisment

വലവൂരിലെ ട്രിപ്പിള്‍ ഐടിക്ക് മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പേര് നല്‍കണമെന്ന് ആവശ്യം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  വലവൂരില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ട്രിപ്പിള്‍ ഐടിക്ക് മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്റെ പേര് നല്‍കണമെന്ന് കെ. ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. കെ.ആര്‍.നാരായണന്റെ ജന്മസ്ഥലത്തിനടുത്തു സ്ഥാപിതമായ ട്രിപ്പിള്‍ ഐടിയ്ക്ക് കെ. ആര്‍.നാരായണന്റെ പേര് നല്‍കി വിശ്വപൗരനോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

Advertisment

പതിറ്റാണ്ടുകള്‍ക്കു മുമ്പ് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചു ഉന്നത വിദ്യാഭ്യാസം നേടിയ കെ.ആര്‍. നാരായണന്റെ പേര് നല്‍കിയാല്‍ ഏറ്റവും ഉചിതമാണ്. കെ.ആര്‍.നാരായണന് ജന്മനാട്ടില്‍ ഉചിതമായ സ്മാരകമൊന്നും നിലവിലില്ല.

പുതുതായി അന്തര്‍ദ്ദേശീയ നിലവാരത്തില്‍ പണി പൂര്‍ത്തിയാക്കിയ ട്രിപ്പിള്‍ ഐടിയ്ക്ക് കെ.ആര്‍. നാരായണന്റെ പേര് നല്‍കുന്നതിലൂടെ ജന്മനാടിന്റെ ആദരവ് പ്രകടിപ്പിക്കാനും സാധിക്കുമെന്ന് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യമുന്നയിച്ച് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍, ജോസ് കെ.മാണി എം.പി. എന്നിവര്‍ക്ക് നിവേദനം നല്‍കി.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ഡോ. സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, അനൂപ് ചെറിയാന്‍, സോണി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Advertisment