Advertisment

വനിതാ മതില്‍ : സമത്വത്തിലേക്കുള്ള സഞ്ചാരം - ജാന്‍സി ബേബി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  സവര്‍ണ - അവര്‍ണ വ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍, സ്‌ത്രീ - പുരുഷ സമത്വം ഉറപ്പാക്കാന്‍, ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്‌മ ചെയ്യുവാന്‍ വേണ്ടി പുതിയ തലമുറയെ സജ്ജരാക്കുന്ന ധീരമായ കാല്‍വയ്‌പ്പാണ്‌ വനിതാ മതിലെന്ന്‌ ജനാധിപത്യ വനിതാ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജാന്‍സി ബേബി പറഞ്ഞു.

ചരിത്ര വഴികളില്‍ ധീരസഞ്ചാരം നടത്തിയ മഹത്‌ വ്യക്തികള്‍ക്ക്‌ മാത്രമേ ജനഹൃദയങ്ങളെ കീഴടക്കുവാന്‍ കഴിഞ്ഞിട്ടുള്ളു എന്നത്‌ കഴിഞ്ഞകാലം സാക്ഷിയാണ്‌. അത്തരം ഒരു സഞ്ചാരമാണ്‌ വനിതാ മതിലിലൂടെ കേരള ജനത നെഞ്ചിലേറ്റുവാന്‍ തയ്യാറെടുക്കുന്നത്‌.

കേരളത്തില്‍ നടക്കാന്‍ പോകുന്ന സ്‌ത്രീ മുന്നേറ്റം രാജ്യം കണ്ട ഏറ്റവും വ്യത്യസ്‌തമായ പരിപാടിയാണ്‌. 2019 പുതുവര്‍ഷം സ്‌ത്രീകളുടെ മുന്നേറ്റം ചരിത്രസംഭവമായി മാറുമെന്നും ജനാധിപത്യ വനിതാ കോണ്‍ഗ്രസ്‌ നേതാക്കളും പ്രവര്‍ത്തകരും ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളികളാകുമെന്നും ജാന്‍സി ബേബി പറഞ്ഞു.

Advertisment