Advertisment

നദി വറ്റി വരളുംപോലെ ഇന്ന് നാക്കും വാക്കും വറ്റുന്നു - വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

author-image
സുനില്‍ പാലാ
New Update

പാലാ:  അവസാന മരവും അവസാനതുള്ളി ജലവും തീരുമ്പോഴേ വെള്ളത്തിന്റെ വിലയെന്തെന്ന് പുതുതലമുറ മനസ്സിലാക്കൂവെന്ന് കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പറഞ്ഞു.

ഏഴാച്ചേരിയില്‍ വല്യതോടിന് വല്യാദരം പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നദി വറ്റി വരളുംപോലെ വാക്കും നാക്കും വറ്റി വരളുന്ന കാലമാണിത്.

വാക്കിനെ വാക്കുകൊണ്ട് നേരിടുന്ന കാലമല്ല ഇത്. അതുകൊണ്ട് പലപ്പോഴും പ്രതികരിക്കാന്‍ ഭയമാണ്. യന്ത്രങ്ങളാണ് ഇന്ന് നമ്മെ നയിക്കുന്നത്. ജീവിതം ഒരു നദിയാണ്. നാം അതിന്റെ കരയില്‍ നില്‍ക്കുന്നവരാണെന്ന് എല്ലാവരും ചിന്തിക്കണമെന്നും അദ്ദേഹം തുടര്‍ന്നു.

Advertisment