Advertisment

കവീക്കുന്നിന്റെ അധ്യാപക ശ്രേഷ്ഠന്‍ വിടവാങ്ങി

New Update

പാലാ:  അര നൂറ്റാണ്ടിലേറെക്കാലം കവീക്കുന്നിലെയും പാലായിലെ നിറസാന്നിദ്ധ്യമായിരുന്ന തങ്കച്ചന്‍സാര്‍ എന്ന വി.സി. ജോസഫ് വെട്ടുകാട്ടില്‍ അരങ്ങൊഴിഞ്ഞു. പ്രവിത്താനം സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച തങ്കച്ചന്‍ സാര്‍ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലും അധ്യാപകവൃത്തി ചെയ്തു.

Advertisment

publive-image

തുടര്‍ന്ന് സ്വദേശമായ കവീക്കുന്നിലെ സെന്റ് എഫ്രേംസ് യു.പി.സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററ്ററായി നിയമിതനായി. 1981ല്‍ സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡിനും ഇദ്ദേഹം അര്‍ഹനായി. 82 ല്‍ അധ്യാപക ജോലിയില്‍നിന്നും വിരമിച്ചു.

ദീര്‍ഘകാലം കേരളാ പ്രൈവറ്റ് പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്ററ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, കവീക്കുന്ന് റബര്‍ ഉത്പാദക സംഘം പ്രസിഡന്റ്, എറകോന്നി കുടുംബംയോഗം പ്രസിഡന്റ്, കവീക്കുന്ന് വികസന സമിതി രക്ഷാധികാരി, ലീജിയന്‍ ഓഫ് മേരി കേരള സെനാത്തൂസ് പ്രസിഡന്റ്, കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി ശതാബ്ദി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ സംഘാടക സമിതി ഭാരവാഹിയായും സേവനമനുഷ്ഠിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം സെക്രട്ടറി എന്ന നിലയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.

publive-image

കവീക്കുന്നിലെ കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നാടകങ്ങളില്‍ അഭിനയിക്കുകയും കലാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

വി.സി.ജോസഫ് വെട്ടുകാട്ടിലിന്റെ നിര്യാണത്തില്‍ എം എല്‍ എമാരായ കെ.എം.മാണി, പി.ജെ.ജോസഫ്, പി.സി.ജോര്‍ജ്, റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ്, എം.പി.മാരായ ജോസ് കെ.മാണി, ആന്റോ ആന്റണി, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സെലിന്‍ റോയി, കൗണ്‍സിലര്‍ ടോണി തോട്ടം, ഡിസിസി മുന്‍ പ്രസിഡന്റ് ടോമി കല്ലാനി, ബെന്നി മൈലാടൂര്‍, എബി ജെ. ജോസ്, ഔസേപ്പച്ചന്‍ തകിടിയേല്‍, ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ. മാത്യു പന്തലാനി, ഫാ.ജോസഫ് ആലഞ്ചേരി, ബാബു കെ.ജോര്‍ജ്, സെബി പറമുണ്ട, അഡ്വ.സന്തോഷ് മണര്‍കാട് തുടങ്ങിയവര്‍ അനുശോചിച്ചു.

വി.സി.ജോസഫിന്റെ സംസ്‌ക്കാരം നാളെ ( 18/10/2018) രാവിലെ 10ന് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയില്‍ നടക്കും.

Advertisment