Advertisment

പാചകവാതക സുരക്ഷാ പരിശോധകര്‍ എന്ന മറവില്‍ വീടുകളില്‍ എത്തിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു

New Update

വെളിയന്നൂര്‍: പാചകവാതക സുരക്ഷാ പരിശോധകര്‍ എന്ന മറവില്‍ വീടുകളില്‍ എത്തിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു. സുരക്ഷ വിഭാഗം ജീവനക്കാര്‍ എന്ന വ്യാജേനയാണ് രണ്ട് വനിതകള്‍ വെളിന്നൂരില്‍ വെള്ളിയാഴ്ച വൈകിട്ട് വീടുകള്‍ തോറും കയറി ഇറങ്ങിയത്.

Advertisment

സര്‍വീസ് സൗജന്യമാണെന്ന് ആദ്യമെ തന്നെ ഇവര്‍ വീടുകളില്‍ വിശ്വസിപ്പിക്കും. ഇത് ബോധ്യപ്പെടുത്തുന്നതിനായി ഇവരുടെ സുരക്ഷാ എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡും കാണിക്കും.

തുടര്‍ന്ന് പരിശോധന നടത്തുകയും ഗ്യാസ് അടുപ്പും സിലിണ്ടറും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്യൂബ് തകരാറില്‍ ആണെന്നും ഇത് മാറണമെന്നും ഇവര്‍ ആവശ്യപ്പെടും. ട്യൂബിന്റെ വിലയായി 560 രൂപയാണ് ആവശ്യപ്പെടുന്നത്. ഇതിന് ബില്ലും നല്‍കും. ചോദിച്ചാല്‍ ഇവര്‍ കേരളാ സര്‍ക്കാരിന്റെ ആളുകളാണ് എന്നും പറയും.

കൂടുതലും സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് തട്ടിപ്പിന് കളമൊരുക്കുക. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ അസഭ്യവര്‍ഷം നടത്താനും മടിക്കില്ല. സ്ത്രീകളെ മാത്രമാണ് ഇവര്‍ ഇതിനായി പറഞ്ഞ് വിടുന്നത്. നിര്‍ബന്ധിതമായ ഗ്യാസ് സുരക്ഷാ പരിശോധന നടന്നു വരുന്നുണ്ട്.

ഇതിന് ഗ്യാസ് ഏജന്‍സികളാണ് ആളുകളെ പറഞ്ഞ് വിടുന്നത്. ഇതും ഇത്തരം സംഘങ്ങള്‍ മറയാക്കുന്നു. വെളിയന്നൂരില്‍ സംശയം വന്ന് ചോദ്യം ചെയ്ത വീട്ടുകാരോട് മോശമായി ഇവര്‍ പെരുമാറി. പോലീസിലും ഗ്യാസ് ഏജന്‍സിയിലും സപ്ലെആഫിസിലും എല്ലാം പരാതിപ്പെട്ടെങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ അന്വേഷണത്തിന് തയ്യാറായില്ലെന്നും പരാതിയുണ്ട്.

Advertisment