Advertisment

യൂത്ത്‌ കോണ്‍ഗ്രസ് പാലായില്‍ ചക്രസ്തംഭന സമരം നടത്തി

New Update

പാലാ:  അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍വില കുറഞ്ഞപ്പോഴും, രാജ്യത്ത് കോവിഡ് - 19 എന്ന രോഗത്താല്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത്‌കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുരിശുപള്ളി ജംഗ്ഷനില്‍ വച്ച് ചക്രസ്തംഭന സമരം നടത്തി.

Advertisment

publive-image

യൂത്ത്‌കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജേക്കബ് അല്‍ഫോന്‍സാദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

publive-image

ഡി.സി.സി. വൈസ് പ്രസിഡന്റ് ഏ.കെ. ചന്ദ്രമോഹന്‍, റോയി മാത്യു എലിപ്പുലിക്കാട്ട്, സന്തോഷ് മണര്‍കാട്, സജി തുണ്ടത്തില്‍, ബൈജു മുണ്ടപ്ലാക്കല്‍, തോമസുകുട്ടി മുകാലയില്‍, ജിബിന്‍രാജ്, ജിനോ എക്കാല, ആല്‍ബിന്‍ ഇടമനശ്ശേരി, അജയ് നെടുമ്പാറയില്‍, ഹരിദാസ് അടമത്ര, സഞ്ജു നെടുംകുന്നേല്‍, ഉണ്ണി കുളപ്പുറം, ബെന്നി മൂന്നിലവ്, ജെറി വാഴയ്ക്കമലയില്‍, ലിജോ ഈപ്പന്‍, ജോര്‍ജ്ജ് തോമസ്, റിച്ചു റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment