Advertisment

പാലാ സമാന്തര റോഡ് - യൂത്ത്ഫ്രണ്ട് (എം) പ്രതിഷേധ മാര്‍ച്ച് നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയായ പാലാ സമാന്തര റോഡിന്റെ രണ്ടാം ഘട്ടത്തിലെ സിവില്‍സ്റ്റേഷന്‍ മുതല്‍ ളാലം പള്ളി വരെയുള്ള ഭാഗം തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടും, മീനച്ചില്‍, കാഞ്ഞിരപ്പളളി താലൂക്കുകളിലെ കര്‍ഷകരുടെ ഭൂമി തോട്ടമാക്കി നിജപ്പെടുത്തിയ റവന്യുവകുപ്പിന്റെ നടപടിക്കെതിരെയും യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മറ്റി സിവില്‍സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

Advertisment

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഗവണ്‍മെന്റ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക പറഞ്ഞു. എഴുപത്തിയാറു കോടി രൂപ മുതല്‍മുടക്കിയാണ് പാലാ സമാന്തര റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

publive-image

തോട്ടം-പുരയിടം പ്രശ്‌നത്തില്‍ മീനച്ചില്‍ താലൂക്കിലെ കര്‍ഷകര്‍ ഏറെ പ്രതിഷേധത്തിലാണ്. അഞ്ച് സെന്റ് ഭൂമിവരെ തോട്ടമായിട്ടാണ് റവന്യു റിക്കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമോന്‍ മാടപ്പാട്ടിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി ഉഴുത്തുവാല്‍ ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് കുഴികുളം മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കല്‍, സാജന്‍ കുന്നത്ത്, സുമേഷ് ആന്‍ഡ്രൂസ്, സുനില്‍ പയ്യപ്പള്ളില്‍, രണ്‍ദീപ് മീനാഭവന്‍, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോസുകുട്ടി പൂവേലി, പെണ്ണമ്മ ജോസഫ്, സിബി ഓടയ്ക്കല്‍, കെ.പി. ജോസഫ്, ആന്റോ പടിഞ്ഞാറേക്കര, ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, ജയ്‌സണ്‍ മാന്തോട്ടം, ജാന്‍സ് വയലിക്കുന്നേല്‍, യൂജിന്‍ കൂവെള്ളൂര്‍, ലാല്‍ജി മാടത്താനിക്കുന്നേല്‍, ശ്രീകാന്ത് എസ്. ബാബു, ഷിജി നാഗനൂലില്‍,

ടോമി കപ്പിലുമാക്കല്‍, ടോണി കുന്നുംപുറം, തോമസുകുട്ടി വട്ടയ്ക്കാട്ട്, സിജോ പ്ലാത്തോട്ടം, തോമസുകുട്ടി വരിക്കയില്‍, ജിമ്മിച്ചന്‍ മണ്ഡപം, മനോജ് മറ്റമുണ്ടയില്‍, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, അവിരാച്ചന്‍ ചൊവ്വാറ്റുകുന്നേല്‍, അലന്‍ കിഴക്കേക്കുറ്റ്, ബിനു മാളികപ്പുറം, ജിന്‍സ് ചീരാംകുഴി, ഷോണി നടൂപ്പറമ്പില്‍, സച്ചിന്‍ കളരിക്കല്‍, റോണി കൂട്ടുമ്മല്‍, മിട്ടു തേനംമാക്കല്‍, നിഷാന്ത്, ആല്‍ബിന്‍ ചിത്രവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment