Advertisment

രക്ഷാപ്രവർത്തനം: സന്നദ്ധസേവകർക്ക് വിദഗ്ദ പരിശീലനം നൽകുമെന്ന് വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മുക്കം:  പ്രകൃതി ദുരന്തത്തിനിരയായവരെ സഹായിക്കാൻ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സന്നദ്ധ - രക്ഷാസേനയായ 'ടീം വെൽഫെയറി'ന് വിദഗ്ദ പരിശീലനം നൽകുമെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി.

Advertisment

publive-image

തിരുവമ്പാടി മണ്ഡലത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകരുടെ ഒത്തുചേരൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവമ്പാടി മണ്ഡലത്തിൽ പ്രകൃതിദുരന്തത്തിൽ തകർന്ന പ്രദേശങ്ങളെ രക്ഷിക്കാൻപ്രത്യേക വികസന പാക്കേജ് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുക്കം നഗരസഭ കൗൺസിലർ എ. ഗഫൂർ മാസ്റ്റർ, ലിയാഖത്തലി മുറമ്പാത്തി, ഒ. അസീസ്, സി.കെ അസ്‌ലം, മുജീബ് ആനയാംകുന്ന്, സി. അബ്ദു എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻറ് ശംസുദ്ദീൻ ആനയാംകുന്ന് അധ്യക്ഷത വഹിച്ചു.

Advertisment