Advertisment

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കല്‍പിനി കുടിവെള്ള പദ്ധതി വെല്‍ഫെയര്‍ പാര്‍ട്ടി പുനര്‍നിര്‍മിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  കഴിഞ്ഞ ആഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൂമ്പാറ-കല്‍പിനി കുടിവെള്ള പദ്ധതി പീപ്പിള്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു.

Advertisment

publive-image

അറുപതോളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കുടിവെള്ളപദ്ധതി താറുമാറായതിനാല്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി പ്രയാസപ്പടുകയാണ്.

പദ്ധതി പ്രവൃത്തി ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി നിര്‍വഹിച്ചു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു.

publive-image

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് അംഗം മേരി തങ്കച്ചന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയമ്മ ഇടമുളയില്‍, മുക്കം നഗരസഭ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, സെക്രട്ടറി ലിയാഖത്തലി മുറമ്പാത്തി, പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ തണല്‍ മുഹമ്മദ്, കണ്‍വീനര്‍ സാലിം ജീറോഡ് എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ രാജു താമരക്കുന്നേല്‍ സ്വാഗതവും ഒ. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

publive-image

Advertisment