Advertisment

ഒരു പൊതിച്ചോറ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  കൊച്ചിയിലെ വിജയത്തിന് പിറകെ ഓണ്‍ലൈന്‍ ഉച്ചഭക്ഷണ സേവനദാതാവായ ഒരു പൊതിച്ചോറ് ഡോട്ട് കോം തങ്ങളുടെ സേവനം കോഴിക്കോട്ടേക്കും വ്യാപിപ്പിച്ചു. തൊണ്ടയാടാണ് കമ്പനിയുടെ അടുക്കള പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസം 500 പൊതിച്ചോറുകള്‍ വിതരണം ചെയ്യാനാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

5 മുതല്‍ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് സേവനം ലഭ്യമാകുക. വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ പൊതിച്ചോറുകള്‍ ലഭ്യമാണ്. വെജിറ്റേറിയന്‍ പൊതിക്ക് 70 രൂപയും ഓംലറ്റ് അടക്കമുള്ള പൊതിക്ക് 90-ഉം ഫിഷ് ഫ്രൈയോട് കൂടിയതിന് 110 രൂപയും ചിക്കന്‍ കറിയോട് കൂടിയതിന് 120 രൂപയുമാണ് വില. ഡെലിവറി ചാര്‍ജ് ഇല്ല. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണി വരെ www.orupothichoru.com എന്ന വെബ്‌സൈറ്റില്‍ ഓര്‍ഡര്‍ നല്‍കാവുന്നതാണ്.

യാതൊരു വിധ പ്രിസര്‍വേറ്റിവുകളോ കൃത്രിമ രുചിക്കൂട്ടുകളോ ചേര്‍ക്കാതെയാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് ഒരു പൊതിച്ചോറ് ഡയറക്ടര്‍ ലജേഷ് കോലത്ത് പറഞ്ഞു. വാഴയിലയിലാണ് ചോറ് പൊതിയുന്നത്.

ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നത് കാരണം പ്ലാസ്റ്റിക് ഉല്‍പന്നങ്ങളൊന്നും ഭക്ഷണം പൊതിയാനായി ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രുചികരവും ശുദ്ധവുമായ ഭക്ഷണം മിതമായ നിരക്കില്‍ ലഭിക്കാനുണ്ടായ ബുദ്ധിമുട്ടാണ് ബിസിനസ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന ലജേഷിനെ ഈ സംരംഭം ആരംഭിക്കാന്‍ പ്രേരകമായത്.

2017 മേയില്‍ കൊച്ചിയില്‍ ആരംഭിച്ച ഒരു പൊതിച്ചോറ് എല്ലാ ദിവസവും ഇപ്പോള്‍ 100-ഓളം പൊതികള്‍ വില്‍ക്കുന്നുണ്ട്. പൊതിച്ചോറ് കൂടുതലായും പോകുന്നത് ഓഫീസുകളിലാണെന്നും താമസിയാതെ മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്നും ലജേഷ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ലജേഷ്- 93303 69369

Advertisment