Advertisment

ഖത്തര്‍ ലോകകപ്പ്: മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസിനും സി.പി സാദിഖ് റഹ്മാനും വെറ്റിലപ്പാറയില്‍ ഉജ്ജ്വല വരവേല്‍പ്പ്

author-image
സാലിം ജീറോഡ്
Updated On
New Update

കോഴിക്കോട്:  2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ജനറേഷന്‍ അമേസിംഗിന്റെ മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസിനും ഇന്ത്യയിലെ ജി.എ വര്‍കേഴ്‌സ് അംബാസിഡര്‍ സാദിഖ് റഹ്മാന്‍ സി.പിക്കും വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ജനകീയ വരവേല്‍പ്പ് നല്‍കി.

Advertisment

വെറ്റിലപ്പാറ അങ്ങാടിയില്‍ നിന്നും ബാന്റ്‌വാദ്യങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ഥികളും നാട്ടുകാരും ഇവരെ സ്‌കൂളിലേക്ക് സ്വീകരിച്ചാനയിച്ചു.

publive-image

രണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ജനറേഷന്‍ അമേസിംഗ് (ജി.എ) ഫുട്ബാള്‍ കോച്ചിംഗില്‍ പങ്കെടുക്കുന്നവര്‍ക്കും, കോച്ചുമാര്‍ക്ക് പരിശീലനം നല്‍കാനുമാണ് ഇവർ കേരളത്തിലെത്തിയത്. കേരളത്തിലെ മുഴുവന്‍ ജി.എ കോച്ചുമാരും തെരട്ടമ്മലില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സ്വീകരണയോഗത്തില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ശൗകത്തലി അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസ് അല്‍ മുഹമ്മദ്, സി.പി സാദിഖ് റഹ്മാന്‍, ഹെഡ്മാസ്റ്റര്‍ എന്‍.മോഹന്‍ദാസ്, സാദിഖലി സി, വാർഡ് മെമ്പർമാരായ ബെന്നി പോൾ, സുനിത, തണല്‍ ജി.എ കോഡിനേറ്റര്‍ സാലിം ജീറോഡ്, യു.എ മുനീര്‍, പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യന്‍, ജോഷി ജോസഫ്, അബ്ദുമാസ്റ്റര്‍ ചാലില്‍ എന്നിവര്‍ സംസാരിച്ചു. റോജന്‍ പി.ജെ സ്വാഗതവും അലി അക്ബര്‍ നന്ദിയും പറഞ്ഞു.

publive-image

ജനറേഷന്‍ അമേസിംഗിന്റെ ഭാഗമായി വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്താല്‍ തെരട്ടമ്മല്‍, കിണറടപ്പന്‍, വിളക്കുപറമ്പ് എന്നിവിടങ്ങളില്‍ ജനകീയമായി നിര്‍മ്മാണം പുരോഗമിക്കുന്ന മൂന്ന് വീടുകളിൽ സ്‌കൂള്‍ അധികൃതരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ഇവർ സന്ദര്‍ശനം നടത്തി. രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രണ്ടു പേരും ശനിയാഴ്ച രാത്രി ഖത്തറിലേക്ക് മടങ്ങി.

Advertisment