Advertisment

ഗോതമ്പറോഡ് അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയ: 38-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

New Update

മുക്കം:  ഗോതമ്പറോഡ് അല്‍-മദ്‌റസതുല്‍ ഇസ്‌ലാമിയ 38-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം. 'നിദാ മഅ്‌വ' എന്ന പേരില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ റെക്ടര്‍ ഇല്‍യാസ് മൗലവി ഉദ്ഘാടനം ചെയ്തു.

Advertisment

മസ്ജിദുല്‍ മഅ്‌വ മഹല്ല് പ്രസിഡന്റ് കൂടത്തില്‍ വീരാന്‍കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്‍സൂറ ഇസ്‌ലാമിക് ട്രസ്റ്റ് സെക്രട്ടറി പി. അബ്ദുസത്താര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം വ്യക്തി സംസ്‌കരണം എന്ന വിഷയത്തില്‍ ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

publive-image

സാലിം ജീറോഡ് സ്വാഗതവും യഹ്‌യ കമ്മുകുട്ടി നന്ദിയും പറഞ്ഞു. മദ്‌റസാ വിദ്യാര്‍ഥികളായ അഫ്‌നാന്‍ പി, ഫാത്വിമ ബതൂല്‍, അശീക് വി, മുഇസ്സത്തുല്‍ ഇസ്‌ലാം എന്നിവര്‍ ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. നസ്‌റുല്ല എളമ്പിലാശ്ശേരി, ടി. അബ്ദുല്‍ ഖാദര്‍, ബാവ പവര്‍വേള്‍ഡ്, മുജീബ് ഇ നേതൃത്വം നല്‍കി.

ഏപ്രില്‍ 13ന് വൈകു. 7 ന് വാര്‍ഷികാഘോഷ സമാപന പൊതുസമ്മേളനം മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. നൂറോളം കുരുന്നു കലാകാരന്‍മാര്‍ അണിനിരക്കുന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈറ്റ് ആന്റ് സൗണ്ട് സ്‌റ്റേജ് ഷോ 'അണയാത്ത കനലുകള്‍' അരങ്ങേറും.

Advertisment