Advertisment

പി എസ് സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ച എസ് എഫ് ഐ നേതാക്കൾക്കെതിരിൽ കർശനമായ നിയമ നടപടികൾ എടുക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അഖിൽ വധശ്രമ സംഭവത്തിൽ പ്രതികളായ എസ് എഫ് ഐ ഭാരവാഹികൾ പോലീസ് കോൺസ്റ്റബിൾ പി എസ് സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ച സംഭവത്തിൽ കർശനമായ നിയമ നടപടിക്രമങ്ങൾ കൈക്കൊള്ളണമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ്‌ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Advertisment

റാങ്ക് ലിസ്റ്റ് അട്ടിമറിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പി എസ് സി പുറത്തു വിട്ടിരിക്കുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സർക്കാർ ജോലിക്ക് വേണ്ടി കോച്ചിങ്ങിന് പോയി സമയവും സമ്പത്തും ചിലവഴിച്ചു അദ്ധ്വാനിക്കുന്ന അർഹതയുള്ള പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളെയാണ് എസ് എഫ് ഐ നേതാക്കൾ വഞ്ചിച്ചിരിക്കുന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എസ് എഫ് ഐ യുടെ മർദനകേന്ദ്രം മാത്രമല്ല, പി എസ് സി പോലെയുള്ള സ്വതന്ത്ര സ്ഥാപനങ്ങളെ പോലും അട്ടിമറിക്കാൻ ശേഷിയുള്ള നിഗൂഢ കേന്ദ്രം കൂടിയാണെന്നാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്.

ഇതേ രീതിയിൽ എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ മുറിയും കയ്യടക്കി സ്വതന്ത്ര പാർട്ടി ഭരണം നടപ്പിലാക്കാനുള്ള ശ്രമത്തെ തടഞ്ഞതിനാണ് അവിടെ ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ് എഫ് ഐ മർദിച്ചത്. എസ് എഫ് ഐ ഭാരവാഹികളായിരുന്ന ശിവരഞ്ജിത്തും നസീമും എസ് എഫ് ഐയുടെ സർവ വിധ ഒത്താശകളോടെയും അട്ടിമറിച്ച പി എസ് സി പരീക്ഷ റദ്ദ് ചെയ്ത് വീണ്ടും നടത്തണം.

റാങ്ക് ലിസ്റ്റ് അട്ടിമറിച്ച എസ് എഫ് ഐ നേതാക്കൾക്കെതിരിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കണം. യൂണിവേഴ്‌സിറ്റി കോളേജിൽ മുമ്പ് നടന്ന പി എസ് സി പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണം. പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ച സർക്കാർ ജീവനക്കാരെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ട് വരണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ്, ലബീബ് കായക്കൊടി, ജില്ലാ വൈസ് പ്രസിഡൻറ് മാരായ നുജൈ പി കെ, മുനീബ് ഏലങ്കമൽ തുടങ്ങിയവർ സംസാരിച്ചു.

Advertisment