Advertisment

ഭരണഘടനയുടെ പവിത്രത ചോദ്യം ചെയ്യപ്പെട്ടുകൊണ്ട് ഏകാധിപത്യ ഭരണത്തിലേക്ക് ഇന്ത്യ നടന്നടുക്കുന്നു: വി.എം ഉമ്മർ മാസ്റ്റർ

New Update

ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് മുസ് ലിം ലീഗ് കൺവെൻഷൻ ഓമശ്ശേരി ലീഗ് ഹൗസിൽ കൊടുവള്ളി മണ്ഡലം പ്രസിഡന്റ് വിഎം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യവും,മതേതരത്വവും, ഭരണഘടനയുടെ പവിത്രതയും ചോദ്യം ചെയ്യപ്പെട്ടു കൊണ്ട് ഒരു ഏകാധിപത്യ ഭരണത്തിലേക്ക് ഇന്ത്യ രാജ്യം പോകുമോ എന്ന് സംശയിക്കുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോഴുള്ളത്.

Advertisment

ഇന്ത്യൻ പവിത്രത നഷ്ടപ്പെടുത്തി കൊണ്ട് സംഘ്പരിവാർ ശക്തികളുടെ ഏകാധിപത്യ ഭരണത്തിലേക്ക് ഇന്ത്യ പോകും എന്നതിന്റെ തെളിവാണ് മഹാരാഷ്ട്രയിലെ അർധരാത്രിയിലെ ജനാധിപത്യ അട്ടിമറി.

ഇത്തരം പ്രവണതകൾക്ക് എതിരായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു മതേതരത്വ കൂട്ടായ്മ രൂപപ്പെടുത്തി എടുത്ത് ഈ ജനവിരുദ്ധ പോരാട്ടത്തിൽ മുസ് ലിം ലീഗും അതിന്റേതായ പങ്ക് വഹിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ന്യൂനപക്ഷ പിന്നാക്ക ജന വിഭാഗങ്ങളുടെ അഭിമാനകരമായ അസ്തിത്വത്തിന് വേണ്ടി ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് നടത്തി കൊണ്ടിരിക്കുന്ന പരിപാടികൾക്കുള്ള പിന്തുണ എല്ലാ ജനാധിപത്യ വാദികൾക്കിടയിൽ നിന്നും ഉണ്ടാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്തിട്ടുള്ള പ്രവര്‍ത്തന ഫണ്ട് ഡിസംബറ് ഒന്നാം തിയ്യതി മുതൽ പതിനഞ്ചാം തിയ്യതി വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനിലൂടെ കൊടുവള്ളി നിയോജക മണ്ഡലത്തിന് അനുവദിക്കപ്പെട്ട ക്വാട്ട പൂർത്തിയാകുന്നതിന് വേണ്ടി എല്ലാ മുസ് ലിം ലീഗ് പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും അടുത്ത് വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പ്രവർത്തകർ സജ്ജരായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഓമശ്ശേരി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കെകെ അബ്ദുള്ള കുട്ടി അദ്ധ്യക്ഷം വഹിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ് യു കെ അബു ഹാജി, മണ്ഡലത്തിലെ പഞ്ചായത്ത് നിരീക്ഷകൻ വി സിയാലി ഹാജി, പിവി അബ്ദുറഹിമാൻ മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ, യുകെ ഹുസൈൻ, പിവി സാദിഖ്, യൂസുഫ് എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സിക്രട്ടറി റസാഖ് മാസ്റ്റർ തടത്തിമ്മൽ സ്വാഗതവും ഇകെ സാജിദ് നന്ദിയും പറഞ്ഞു.

 

Advertisment