Advertisment

ചികില്‍സാ സഹായ നിധിയിലേക്ക് തുക കൈമാറി

New Update

മുക്കം:  വൃക്ക രോഗ ബാധിതനായ നെല്ലിക്കാപറമ്പ് കാരക്കുററിക്കല്‍ ദിനേശന്റെ ശസ്ത്രക്രിയയ്ക്കും ചികില്‍സയ്ക്കുമായി വിവിധ സംഘടനകള്‍ സ്വരൂപിച്ച തുക ചികില്‍സാ സഹായ നിധിയിലേക്ക് കൈമാറി.

Advertisment

publive-image

കൊടിയത്തൂര്‍ പി.ടി.എം.ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘമായ 'തടായിക്കൂട്ടം95' ശേഖരിച്ച 1.60 ലക്ഷം രൂപ ചികില്‍സാ സഹായ സമിതിക്കു വേണ്ടി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് CTC അബ്ദുളള ഏറ്റുവാങ്ങി.

publive-image

ബസ് ഓണേര്‍സ് അസോസിയേഷന്‍ ശേഖരിച്ച തുക മേഖലാ പ്രസിഡന്റ് K.T. അഹമ്മദ് ഗ്രാമ പഞ്ചായത്ത് അംഗം ജി.അബ്ദുല്‍ അക്ബറിനു കൈമാറി. ജി.കെ.എസ് ചിക്കന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും തുക നല്‍കി. ഗ്രാമ പഞ്ചായത്ത് അംഗം M.T.അഷ്‌റഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ A.P.അബ്ദുല്‍ കരീം, U. P.അബ്ദുല്‍ ഹമീദ്, ബഷീറുദ്ദീന്‍ പുതിയോട്ടില്‍, ഫൈസല്‍ കുയ്യില്‍, സല്‍വ മുഹമ്മദ്, ശംസുദ്ദീന്‍ ചെറുവാടി, T. അഹമ്മദ് സലീം, G. A.റഷീദ്, ടി.കെ.ശിവന്‍, ബാവ പവര്‍വേള്‍ഡ്, പി.അബ്ദുല്‍ ഖാദര്‍, കെ.സുരേഷ് കുമാര്‍ പ്രസംഗിച്ചു.

publive-image

Advertisment