Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉപവാസ സമരം നടത്തി

New Update

മുക്കം:  പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുക്കം നഗര സഭ കൗണ്‍സിലറും വെല്‍ഫെയര്‍ പാര്‍ട്ടി മുക്കം നഗരസഭാ കമ്മിറ്റി പ്രസിഡന്റുമായ എ.അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ പുല്‍പ്പറമ്പില്‍ ഉപവാസ സമരം നടത്തി.

Advertisment

പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡണ്ട് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് ശക്തികളുമായി ചേര്‍ന്ന് നടത്തുന്ന നരഹത്യയാണ് വര്‍ത്തമാന ഇന്ത്യയില്‍ നടക്കുന്നതെന്ന് അസ്ലം ചെറുവാടി പറഞ്ഞു.

publive-image

യൂണിറ്റ് പ്രസിഡണ്ട് ഇ.കെ.കെ. ബാവ അധ്യക്ഷത വഹിച്ചു. ശംസുദ്ദിന്‍ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. ഉപവാസ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സന്ദര്‍ശനം നടത്തി.

പ്രദേശത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉപവാസ സമരപന്തലില്‍ ഐക്യദാര്‍ഢ്യവുമായെത്തി.

publive-image

മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ.അബ്ദുല്ല, വി.പി ഹമീദ്, ടി അബ്ദുല്ല, പി.ടി.അബ്ദുറഹ്മാന്‍, ദിനേശന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി,

കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി, ഹിന്ദു ധര്‍മ്മ സമിതി കണ്‍വീനര്‍ കപ്യേടത്ത് ചന്ദ്രന്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്നമംഗല്ലൂര്‍, സലാം തേക്കുംകുറ്റി, ഹൈഫ ബന്ന,

നദ സലീം, മധു മാസ്റ്റര്‍ പൊറ്റശ്ശേരി, കൗണ്‍സിലര്‍ ഷഫീഖ് മാടായി, കെ പി അഹമ്മദ് കുട്ടി, രാജീവന്‍ പൊറ്റശ്ശേരി, ബഷീര്‍ അമ്പലത്തില്‍, ബന്ന ചേന്ദമംഗല്ലൂര്‍, ഗഫൂര്‍ കല്ലുരുട്ടി, അമീന്‍ ജൗഹര്‍, ജാഫര്‍ മുറമ്പാത്തി, പ്രമോദ് സമീര്‍,

publive-image

സി.ടി അബ്ദുല്‍ ജബ്ബാര്‍, പി.കെ റസാഖ്, പി.ടി കുഞ്ഞാലി, കെ.വി അബ്ദുല്‍ ജബ്ബാര്‍, സമദ്, ടി.ടി സുലൈമാന്‍, നാസര്‍ സെഞ്ച്വറി, സി.ടി. അദീബ്, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് സലീന ടീച്ചര്‍, കൗണ്‍സിലര്‍ അനില്‍ മാസ്റ്റര്‍, എന്‍. പി.ശംസുദ്ധീന്‍, എന്‍.പി. കരിം, സി.കെ. ജമാല്‍ എന്നിവര്‍ സംസാരിച്ചു.

അക്കരടത്തില്‍ മൊയ്തീന്‍, കെ.ടി അബദുറഹ്മാന്‍, ഹാഷിം എ, ഇല്‍യാസ് കെ.ടി, ഇ.പി അസീസ്, തുഫൈല്‍ ടി.എന്‍, ഇ. കെ. ഹസന്‍, കെ ശാക്കിര്‍, കെ.റഷീദ്, റമീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment