Advertisment

ജീറോഡിലെ കൊച്ചുബാലൻ അമീനെയും കുടുംബത്തെയും ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

ജീറോഡ്:  സൈക്കിള്‍ വാങ്ങാൻ സ്വരുക്കൂട്ടിവെച്ച കാശ് മുഴുവന്‍ പ്രളയത്തില്‍ വീട് തകര്‍ന്ന ചങ്ങാതിക്ക് വീടൊരുക്കാൻ നല്‍കി മാതൃകയായ ഒന്നാംക്ലാസ് വിദ്യാര്‍ഥി ടി.അമീനെ ആദരിച്ചു. ഗോതമ്പറോഡ് അല്‍ മദ്റസതുല്‍ ഇസ്ലാമിയ്യയിലെ വിദ്യാർഥിയായ അമീന്ന് രക്ഷാകർതൃ സംഗമത്തിൽ മഹല്ല് പ്രസിഡൻറ് കൂടത്തിൽ ബീരാൻകുട്ടി ഉപഹാരം നൽകി.

publive-image

സാലിം ജീറോഡ് ഉദ്ഘാടനം ചെയ്ത സംഗമത്തിൽ പ്രിൻസിപ്പൽ പി.പി ശിഹാബുൽ ഹഖ് അധ്യക്ഷനായി. പി. അബ്ദുസത്താർ, മുഹമ്മദ് പുതിയോട്ടില്‍, മുഹന്നദ്, എം.എ അശ്റഫ്, മുജീബ് ഇ, പി.ടി.എ പ്രസിഡന്റ് മുജീബ് നീരൊലിപ്പിൽ, നസ്റുല്ല ഇ, സുമയ്യ ഫസൽ എന്നിവർ സംസാരിച്ചു.

Advertisment