Advertisment

"എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം" - കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വകുപ്പും നേഴ്‌സിങ് വിദ്യാർത്ഥികളും ചേർന്ന് ഫ്‌ളാഷ് മോബ്‌ സംഘടിപ്പിച്ചു

New Update

കോഴിക്കോട്: "എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം" എന്ന സന്ദേശവുമായി കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വകുപ്പും കോഴിക്കോട് ഗവണ്മെന്റ് നേഴ്‌സിങ് കോളേജ് യൂണിയനും സംയുക്തമായി ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.

Advertisment

publive-image

നിപ, കൊറോണ പോലുള്ള പകർച്ച വ്യാധികളും ക്യാൻസർ, പ്രമേഹം ഹൈപ്പർ ടെൻഷൻ പോലുള്ള ഇതര രോഗങ്ങളും സുരക്ഷിത ആരോഗ്യ പരിപാലനത്തിന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ആരോഗ്യ ബോധവത്കരണം സൃഷ്ടിക്കുന്നതിന് ലക്‌ഷ്യം വച്ചായിരുന്നു ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.

https://www.facebook.com/sathyamonline/videos/113278250119280/

മികച്ച ആരോഗ്യ മുന്നേറ്റത്തിനായി ആർദ്രം ജനകീയ ക്യാംപയിനിന്റെ ഭാഗമായിട്ടായിരുന്നു ജനുവരി 31 ന് വൈകിട്ട് നാലിന് കോഴിക്കോട് പരിപാടി സംഘടിപ്പിച്ചത്.

publive-image

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക, ലഹരിപദാർഥങ്ങൾ ഉപേക്ഷിക്കുക, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, പ്രതിരോധ മരുന്നുകൾ / കുത്തിവയ്‌പ്പുകൾ എന്നിവ യഥാസമയത്ത് നടത്തുക എന്നീ അഞ്ചിന് നിർദ്ദേശങ്ങൾക്കാന് ഫ്‌ളാഷ് മോബ് വഴി പ്രചാരണം നടത്തിയത്.

publive-image

കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി കെ ഏലിയാമ്മ ആർദ്രം സന്ദേശം നൽകി. പൊതുജനങ്ങൾക്കായി ആർദ്രം സന്ദേശം ഉൾക്കൊള്ളുന്ന ലഘുലേഖകളുടെ വിതരണവും നടത്തി.

Advertisment