പൊതു ഇടങ്ങള്‍ വര്‍ദ്ധിപ്പിക്കണം – ഡോ. അദീല അബ്ദുല്ല ഐ.എ.എസ്

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, February 11, 2019

കാരശ്ശേരി:  കേരളീയ നവോത്ഥാനത്തെ കെട്ടിപ്പടുക്കാന്‍ പൊതു ഇടങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന് ഡോ. അദീല അബ്ദുല്ല്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളീയ സമൂഹത്തില്‍ പൊതു ഇടങ്ങള്‍ കുറഞ്ഞു വരികയാണെന്നത് ആശങ്കാജനകമാണ്. സമൂഹത്തിന്റെ ക്രിയാത്മകമാറ്റത്തിന് മദ്‌റസാ പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു.

അഞ്ച് പതിറ്റാണ്ട് പിന്നിട്ട ആനയാംകുന്ന് മദ്‌റസ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ്‌റഹ്മാന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഒ.പി അബ്ദുസ്സലാം മൗലവി അധ്യക്ഷത വഹിച്ചു.

എന്‍.ഐ.ടിയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നപ്പോള്‍, തന്റെ പരീക്ഷ പോലും മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തി മാതൃകയായ മര്‍കസ് വിദ്യാര്‍ഥി അജ്മല്‍ മുഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. പി. മുജീബ്‌റഹ്മാന്‍ ഉപഹാരം നല്‍കി.

കേരള മദ്‌റസ എജുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസന്‍ പ്രോജക്ട് പ്രഖ്യാപനം നിര്‍വഹിച്ചു. എം.സി സുബ്ഹാന്‍ ബാബു, അഡ്വ. എം.കെ സാദിഖ്, എന്‍.സി സുഹ്‌റ, കെ.ടി അബ്ദുല്‍ ഹമീദ് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല പ്രസിഡന്റ് വി.പി ബഷീര്‍ സമ്മാനദാനം നിര്‍വഹിച്ചു.

മദ്‌റസ വിദ്യാര്‍ഥികളുടെ വൈവിധ്യയമാര്‍ന്ന വൈജ്ഞാനിക കലാവിരുന്നും, ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ‘സുയ്പനും സുല്‍പിയും’ വില്‍പാട്ടും ശ്രദ്ധേയമായി. എം.പി ജാഫര്‍ മാസ്റ്റര്‍ സ്വാഗതവും എം. അബ്ദുസലാം നന്ദിയും പറഞ്ഞു.

×