Advertisment

വോട്ടു ചെയ്ത പൗരന്മാര്‍ക്ക് പൗരത്വമില്ലാതാവുന്നു - ഡോ. എം.ജി മല്ലിക

New Update

മുക്കം: സൗഹൃദകേരളം പെണ്‍കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും ചേന്ദമംഗല്ലൂര്‍ കൊടിയത്തൂര്‍ ഏരിയകളുടെയും സംയുക്താഭിമുഖ്യത്തില്‍ മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം നിറഞ്ഞുകവിഞ്ഞ സ്ത്രീ പങ്കാളിത്തം കൊണ്ടും പൗരത്വഭേദഗതി നിയമത്തിനെതിരിലുള്ള സ്ത്രീ പ്രതിഷേധം കൊണ്ടും ശ്രദ്ധേയമായി.

Advertisment

publive-image

'പൗരസംരക്ഷണം ഇന്ത്യന്‍ ജനാധിപത്യത്തില്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംഗമം സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ എം.ജി മല്ലിക ഉദ്ഘാടനം ചെയ്തു.

പൗരന്മാരെന്നു പറഞ്ഞ് ജനങ്ങളെക്കൊണ്ട് വോട്ടു ചെയ്യിപ്പിച്ച് അധികാരത്തിലെത്തിയ ശേഷം വോട്ടു ചെയ്തവര്‍ക്ക് പൗരത്വം നിഷേധിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

കൂടെ പഠിച്ച ഒരാളെപ്പോലും കാണിച്ചു തരാന്‍ കഴിയാത്ത പ്രധാനമന്ത്രി അപ്പനപ്പൂപ്പന്മാരുടെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നു.

നിരന്തരമായുണ്ടാവുന്ന വെള്ളപ്പൊക്കത്തിലൂടെയും മറ്റും ധാരാളം മനുഷ്യരും വിലപ്പെട്ട പല രേഖകളും നഷ്ടപ്പെട്ടു പോവുന്ന ആസാം പോലെയുള്ള സംസ്ഥാനങ്ങളിലെ പേരു പോലും തിരിച്ചറിയാനാവാത്ത ജനങ്ങളോട് രേഖകള്‍ ചോദിച്ചാല്‍ എന്തു ചെയ്യുമെന്നും അവര്‍ ചോദിച്ചു.

publive-image

ജാതിയുടേയും മതത്തിന്റെയും പേരില്‍ വെട്ടിമുറിക്കാനുള്ള ശ്രമത്തെ എന്ത് വില കൊടുത്തും ചെറുക്കണമെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന പ്രസിഡണ്ട് ആര്‍.സി സാബിറ ആവശ്യപ്പെട്ടു.

എം.ജി.എം സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് എം.ടി നബീല, ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് അഫീദ അഹമ്മദ്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, എഴുത്തുകാരിയും ആരോഗ്യ പ്രവര്‍ത്തകയുമായ മിനി സജി കൂരാച്ചുണ്ട്,

വുമണ്‍സ് ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് സുബൈദ കക്കോടി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് റീന പ്രകാശ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി പി റഹ്മാബി ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

ഇ.എന്‍ നസീറയുടെ അമൃതവാണിയോടെ ആരംഭിച്ച പരിപാടിയില്‍ നദ്‌വ ഷമീര്‍ സ്വാഗതവും മെഹറുന്നിസ ടീച്ചര്‍ സമാപനവും നിര്‍വഹിച്ചു. ഷസ ആന്റ്‌റ് പാര്‍ട്ടിയുടെ സംഗീത ശില്‍പനും നസീറ ഇഎന്‍ ആന്റ് പാര്‍ട്ടിയുടെ വില്‍പാട്ടും, ദിയാനയുടെ ഗാനവും വേദിയില്‍ അരങ്ങേറി.

Advertisment