Advertisment

ഫാമിലി കൗണ്‍സലിംഗ് ക്ലാസ് സംഘടിപ്പിച്ചു

New Update

കൊടിയത്തൂര്‍:  ഭാരതീയ സാങ്കേതിക വികസന കാര്യാലയത്തിന്റെ (എസ്.ഐ.ഡി.റ്റി) അംഗീകാരത്തോടെ ഗോതമ്പറോഡ് തണല്‍ വെല്‍ഫെയര്‍സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍പഠിതാക്കളുടെ സംഗമവും ഫാമിലി കൗണ്‍സിലിംഗ് ക്ലാസും സംഘടിപ്പിച്ചു.

Advertisment

publive-image

ഗോതമ്പറോഡ് എ.എം.ഐ ഹാളില്‍ കൗണ്‍സിലിംഗ് ക്ലാസ്സിന് സി അബ്ദു മാസ്റ്റര്‍ നേതൃത്വം നല്‍കി. പാഴ് വസ്തുക്കളില്‍ നിന്നും കരകൗശല-അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണ പരിശീലന ക്ലാസിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ സാദിക് കൊടിയത്തൂര്‍ നിര്‍വഹിച്ചു.

തണല്‍ രക്ഷാധികാരി പി അബ്ദുസത്താര്‍ അധ്യക്ഷത വഹിച്ചു. സാലിം ജീറോഡ്, ട്രെയിനര്‍ മുംതാസ്, ജുവൈരിയ കലാം എന്നിവര്‍ സംസാരിച്ചു.

Advertisment