Advertisment

തയ്യൽ തൊഴിലാളികൾക്ക് പുതിയ പാക്കേജ് പ്രഖ്യാപിക്കുക - ടൈലറിങ്ങ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ

New Update

കോഴിക്കോട്:  പുറമെ നിന്നുള്ള വൻകിട കമ്പനികളുടെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഇറക്കുമതിയോട് കൂടി പ്രതിസന്ധിയിലായ ഒരു വിഭാഗം തൊഴിലാളികളാണ് കേരളത്തിലെ തയ്യൽ തൊഴിലാളികൾ.

Advertisment

കോവിഡ് 19 ന്റെ ലോക്ക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലാണ് ഈ മേഖലയിലെ തൊഴിലാളികൾ. വീട്ടിലിരുന്നു തൊഴിൽ ചെയ്യുന്നവർക്ക് പോലും തൊഴിൽ ഇല്ലാത്ത കടുത്ത പ്രതിസന്ധിയാണുള്ളത്.

ഗാർമെന്റ് മേഖലയിലെ തൊഴിലാളികളുടെ സ്ഥിതിയും ഗുരുതരമാണ്. സ്ഥാപന ഉടമകൾ വീട്ടിലിരിക്കുന്ന തങ്ങളുടെ തൊഴിലാളികൾക്ക് ഈ സാഹചര്യത്തിൽ ശബളം നൽകണമെന്ന തൊഴിൽ മന്ത്രിയുടെ പ്രസ്ഥാവനയും വേണ്ടവിധത്തിൽ ഗുണം ചെയ്തിട്ടില്ല.

ഈ സാഹചര്യത്തിൽ ക്ഷേമനിധി ബോർഡ് തൊഴിലാളികൾക്ക് പുതിയ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാറിനോടും തൊഴിൽ വകുപ്പിനോടും ടൈലറിംങ്ങ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ് ഐ ടി യു) കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രത്യേകം സജ്ജീകരിച്ച ഓൺലൈൻ കോൺഫറൻസിൽ ജില്ലാ പ്രസിഡന്റ് ഗസാലി വെള്ളയിൽ, ചന്ദ്രിക കൊയിലാണ്ടി, ഹബീന ശിവപുരം, സലീം കുന്ദമംഗലം എന്നിവർ സംസാരിച്ചു.

Advertisment